Monday, 18 October 2021

Quarry Capitalism


Text Formatted

ക്വാറി മൂലധനം തുരന്നെടുക്കുന്ന കേരളം

അനധികൃതവും അമിതവുമായ ക്വാറിയിങ് എന്ന ചൂഷണപ്രക്രിയയ്ക്ക് തദ്ദേശജനാധിപത്യത്തിൽ വേരുകൾ ഉണ്ടാകുന്നതെങ്ങനെയെന്ന്​, പള്ളിച്ചൽ പഞ്ചായത്തിലെ ക്വാറിപ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഒരു പഠനം

Image Full Width
Image Caption
മൂക്കുന്നിമലയുടെ ഉപഗ്രഹചിത്രം / Photo: Google Earth
Text Formatted

​​​​​​​ആമുഖം

കേരളരാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകളിലായാലും കേരളത്തി​ന്റെ വികസനത്തെയും പരിസ്ഥിതിസുസ്ഥിരതയെയും പറ്റിയുള്ള സംവാദങ്ങളിലായാലും വീണ്ടും വീണ്ടും ഉയർന്നുവരുന്ന ഒരു വിഷയമാണ് പാറ ഖനനം. പൊതുവെ പറഞ്ഞാൽ ഉദാരവൽക്കരണത്തിനു ശേഷമുള്ള കാലത്തെ മലയാളിമുതലാളിത്തത്തിന്റെ മുഖ്യസവിശേഷതകളിലൊന്നാണ് പാറ ഖനന മൂലധനമെന്നത് സംശയാതീതമാണ്. ഈ ശക്തിക്കെതിരെ കേരളത്തിൽ പലയിടത്തും ചിതറിയ സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും, പാറ ഖനന മൂലധനശക്തികൾ അജയ്യമായി തുടരുന്നുവെന്നു തന്നെ പറയാം.

കേരളത്തിലിന്ന് ഗ്രാമപ്രദേശങ്ങളിൽ അതിവേഗം വളർന്നുവരുന്ന മൂലധനശക്തിയെ പലപ്പോഴും അന്തംവിട്ടപോലെയാണ് പുരോഗമനശക്തികൾ എതിരിടുന്നത് – അപ്രതീക്ഷിതമായ ഒരു അപകടത്തിന്റെ മുന്നിൽ ചാടിയതു പോലെ. ഈ അവസ്ഥയ്ക്ക് ഭാഗികമായ കാരണം ഇന്നും മലയാളി ഗ്രാമീണ വികസനത്തെപ്പറ്റി നിലനിൽക്കുന്ന വ്യവഹാരങ്ങളാണ്. വികേന്ദ്രീകരണം, തദ്ദേശതല വികസന ആസൂത്രണം എന്നിവയിൽ മൂലധനത്തിന്റെ സാന്നിധ്യസാധ്യത അധികവും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇന്നും ഗ്രാമീണ വികസനത്തെ ആദ്യംപറഞ്ഞ രണ്ടും വ്യവഹാരങ്ങളിലൂടെയാണ് നാം വിഭാവനം ചെയ്യുന്നത്.

മൂക്കുന്നിമലയിലെ പാറ ഖനനം

ഈ പഠനം കേരളത്തിൽ അനധികൃത ക്വാറിയിങ് നടന്നു വരുന്നതും അതിനെതിരെ തദ്ദേശതലത്തിൽ സംഘടിതമായ സമരം നടന്നുവരുന്നതുമായ ഒരു സ്ഥലത്തെപ്പറ്റിയാണ്. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സമരമാണ് തിരുവനന്തപുരം ജില്ലയിലെ നഗരപ്രാന്ത പഞ്ചായത്തായ പള്ളിച്ചല്‍ പഞ്ചായത്തിൽ 2014 മുതൽ നടന്നുവരുന്നത്. അവിടെ വിശാലമായി പരന്നുകിടക്കുന്ന മൂക്കുന്നിമല എന്ന ചെറുകുന്നിലെ അനധികൃത വൻകിട പാറഖനനത്തിനെതിരെ നാട്ടുകാർ സംഘടിച്ചപ്പോഴും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പഞ്ചായത്ത് പൂർണമായും ക്വാറി അനുകൂല നിലപാട് സ്വീകരിക്കുകയാണുണ്ടായത്. 2014ൽ അമിതമായ ക്വാറിയിങ് ജനജീവിതത്തെ ദുഃസ്സാധ്യമാക്കിയതോടെ പള്ളിച്ചൽ നിവാസികളായ ഒരു കൂട്ടം ആളുകള്‍ മൂക്കുന്നിമല സംരക്ഷണ സമിതി (എം.എസ്.എസ്) എന്ന പേരില്‍ ഒരു പൗരത്വ കൂട്ടായ്മ രൂപീകരിച്ചു. രാഷ്ട്രീയ, ജാതി, മത ഭ