Monday, 18 October 2021

Pollution in Sabarimala


Text Formatted

ശബരിമല കാനനക്ഷേത്രമാണ്, അതിനെ
​​​​​​​കോണ്‍ക്രീറ്റ് കാടാക്കരുത്

ശബരിമലയിലെ ഗുരുതര മലിനീകരണത്തെക്കുറിച്ചും അനധികൃത നിര്‍മാണങ്ങളെക്കുറിച്ചും
​​​​​​​നിയമലംഘനങ്ങളെക്കുറിച്ചും ഒരു സംഭാഷണം

Image Full Width
Image Caption
ശബരിമലയുള്‍പ്പെടുന്ന വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്ന രാത്രിക്കാഴ്ച. / ചിത്രങ്ങള്‍: എന്‍.പി. ജയന്‍
Text Formatted

ലോകത്തെ അതിപ്രധാനമായ ഇക്കോ സ്​പോട്ടുകളിലൊന്നായ പശ്ചിമഘട്ടത്തിന്റെ അതിസുന്ദരമായ വനമേഖലയാണ് ശബരിമല. ഈ വനഭൂമിയില്‍ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. കാനനവാസനായ അയ്യപ്പന്റെ വിശേഷപ്പെട്ട ഈ കാനനക്ഷേത്രം പണ്ട് കാടിനാല്‍ ചുറ്റപ്പെട്ടതുകൊണ്ട് അത് വിശ്വാസികളുടെ പൂങ്കാവനമായിരുന്നു. ഇന്നാകട്ടെ ഓരോ വര്‍ഷവും മൂന്നുകോടിയിലധികം പേരെത്തുന്ന കോണ്‍ക്രീറ്റ് കാടുകളാല്‍ ചുറ്റപ്പെട്ട ഒന്നായി ഈ മലമുടി മാറി. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍പ്പെടുന്ന അതീവ സംരക്ഷണം ആവശ്യപ്പെടുന്ന ഈ പരിസ്ഥിതിലോല പ്രദേശത്തിന്റെ പാരിസ്ഥിതികാഘാതം കുറയ്ക്കാനും ശബരിമലയെ രക്ഷിക്കാനും വനംവകുപ്പും കേന്ദ്രഗവണ്‍മെന്റും സുപ്രീംകോടതിയുടെ അംഗീകാരത്തോടെ 2007 ല്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി. നിര്‍ഭാഗ്യവശാന്‍ ദേവസ്വംബോര്‍ഡിന്റെ ഭരണത്തിന്‍ കീഴില്‍ മാസ്റ്റര്‍പ്ലാനിനെ നോക്കുകുത്തിയാക്കി ശബരിമല കെട്ടിടങ്ങളാല്‍ വളര്‍ന്നു തളര്‍ന്നു. ശബരിമല മാസ്റ്റര്‍പ്ലാനിന് വിരുദ്ധമായ പരിസ്ഥിതിനിയമലംഘനങ്ങളെക്കുറിച്ച് പ്രൊഫ. ടി. ശോഭീന്ദ്രന്‍ സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി കേന്ദ്ര ഉന്നതാധികാരസമിതിയെക്കൊണ്ട് അന്വേഷിക്കുകയും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ 2018ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്​തിരുന്നു. ശബരിമല ഇന്ന്​ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്​നം മലിനീകരണവും അനധികൃത നിർമാണങ്ങളുമാണെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ പ്രൊഫ. ശോഭീന്ദ്രന്‍ ഈ സംഭാഷണത്തിൽ. 

ഡോ. ദീപേഷ് കരിമ്പുങ്കര: ശബരിമല ഇന്നും അശാന്തമാണ്. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതിവിധി നടപ്പാക്കാന്‍ ഗവണ്‍മെന്റും ആചാരസംരക്ഷണത്തിന്റെ പേരില്‍ അതിനെ എതിര്‍ക്കുന്ന ഒരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പോയ നാളുകളില്‍ നമ്മള്‍ കണ്ടത്. ഇതിനിടയില്‍ ശബരിമലയിലെ പരിസ്ഥിതിപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2015 ല്‍ മാഷ്