Monday, 18 October 2021

കഥ


Text Formatted
റൂറല്‍-ട്രാവലോഗ്
Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

തൊടിയിലെ പച്ചപ്പുല്‍ നിലത്ത് പ്ലാവിലയിലൂടെ ഇടറിക്കൊണ്ടിരുന്ന വെയില്‍ പാളിയുമെണ്ണി കിടന്നപ്പോഴായിരുന്നു കോഴിക്കൂടിന്റെ സമീപത്തായിട്ട് സാലിയുടെ ചെവികൂടി പമ്മിയ കാല്‍പ്പെരുമാറ്റം ഇഴഞ്ഞുകയറിയത്. ക്രൂശിത രൂപം പോലെ നിവര്‍ന്നു കിടന്ന സാലി ഇടത്തെ കയ്യില്‍ കല്ലെടുത്തതും കുത്തനെ ചന്തിക്കിരുന്ന് എറിഞ്ഞതും, സൂക്ഷം കൊഴക്കതുകൊണ്ട ചാവാലിപ്പട്ടി മോങ്ങി ചാടിയുള്ള ഓട്ടവുമെല്ലാം ഞൊടിനേരംകൊണ്ട് കഴിഞ്ഞു.

സാലി ചാടി എണീറ്റ് കോഴിക്കൂട് വരെ ഓടി എത്തിയപ്പഴത്തേനും നായ കൈ തോടും കടന്ന് തെറി വിളിച്ച് ഞൊണ്ടിക്കൊണ്ട് രക്ഷപ്പെട്ടിരുന്നു.
"എരപ്പേ! തങ്കരം വെച്ച് പോറ്റുന്ന കോഴികള്‍ടെ അടുത്ത് വന്നാണ് അവന്റെ ഒരു ശൃംഗാരം. അത് വാലാട്ടി വരുമ്പം നിന്ന് കൊടുക്കാന്‍ കൊറേ കൊന്തകളും.' സാലി കോഴി കൂട്ടില്‍ ആഞ്ഞൊരു ചവുട്ട് വെച്ച് കൊടുത്തു. പ്രകമ്പനത്തില്‍പ്പെട്ടു പോയ കോഴികള്‍ തല കുത്തി വീഴുകയും ഒന്നടങ്കം കരഞ്ഞു വിളിക്കാനും തുടങ്ങി.
"നിങ്ങള് സൂക്ഷിച്ചാല് നിങ്ങക്ക് തന്നെ കൊള്ളാം. വെല്ലോം പറ്റിയാ പിന്നെ തിരിഞ്ഞു നോക്കാന്‍ കൂടി ആരും കാണുകേല.' സാലി അനേകം വെള്ള പൊട്ടുകള്‍ കുത്തിയ ചൊവന്ന പാവാട മുട്ട് വരെ പൊക്കി കുനിഞ്ഞിരുന്ന് കൊളുത്തഴിച്ച് കോഴികളെ ഒന്നൊന്നായി ഇറക്കി വിട്ടു. അതുങ്ങള് അവക്കു നേരെ നോക്കി തലയൊന്ന് കുമ്പിട്ടിട്ട് ചീന്തികൊണ്ട് ചിതറി നടക്കാന്‍ തുടങ്ങി. 

"രാവിലെ തൊട്ട് ഇങ്ങനെ കൊറിച്ചോണ്ട് നിക്കാതെ ഇവറ്റകള്‍ടെ മേലൊരു കണ്ണ് വേണമെന്ന് പറഞ്ഞാല് കേക്കല്.' പേര മരം ചാരി ലോകത്തെ വിഷാദ ഭാവത്തില്‍ നോക്കി നിന്ന തള്ള പശു മുക്രിച്ചോണ്ട് തല കുലുക്കി. മൂക്കിന്‍ വളയത്തില്‍ നിന്നും ചെവിക്കുഴിയില്‍ നിന്നുമെല്ലാം അനേകം പ്രാണികളപ്പോള്‍ വിരണ്ടോടി.
ചേമ്പിലയുടെ മറവില്‍, ചേനത്തണ്ടിലേക്ക് വലിഞ്ഞു കയറുന്ന അയമോതകത്തിനോടായി അവള്‍ പറഞ്ഞു, "സ്‌നേഹമൊക്കെ നല്ലതാ പിള്ളേരെ. എന്നാലും ചേന ചേട്ടനോട് കളി വേണ്ട. ചൊറിയും.' എന