Tuesday, 19 October 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര -2

ഇഞ്ചിറ, കാളയിറച്ചി വറുത്തത്, ബാര്‍ളി കള്ള്,

കോഫി സെറിമണി

Image Full Width
Image Caption
ഇഞ്ചിറ, വറുത്ത കാളയിറച്ചി, മുളക് കലക്കിയത്. ഇഞ്ചിറയാണ് എത്യോപ്യയുടെ ദേശീയഭക്ഷണമെന്ന് പറയാം
Text Formatted

പച്ച കാളയിറച്ചിയാണ് എത്യോപ്യക്കാരുടെ ഇഷ്ടവിഭവം. അതവര്‍ കഴിക്കുക ഈ ചുവന്ന മുളകുദ്രാവകത്തില്‍ മുക്കിയാണ്

ഡാഡി മറിയത്തിലെ കല്‍ഗുഹാദേവാലയത്തില്‍ നിന്ന് മടങ്ങുംവഴി വിശപ്പിനെക്കുറിച്ച് പരാതിപ്പെട്ടുതുടങ്ങിയിരുന്നു എല്ലാവരും. ആഡിസ് അബാബ- ബുട്ടാചിറ പെരുംപാതയിലേക്ക് തിരികെ പ്രവേശിച്ചശേഷം ആദ്യം കണ്ട കവലയിലെ ഒരു സാധാരണ നാടന്‍ ഭക്ഷണശാലക്കുമുമ്പില്‍ അബ്ദു വണ്ടി നിര്‍ത്തി. നാട്ടുകാരുടെ ചെറു തീന്‍പുര. സമയം പത്തുമണിയോടടുത്തിരുന്നു, ഒട്ടും തിരക്കില്ല. നമ്മുടെ ഹോട്ടലുകളെ പോലെ അടച്ചുപൂട്ടിയതല്ല എത്യോപ്യന്‍ ഗ്രാമീണ ഭോജനശാലകള്‍. തണലുള്ള തുറന്ന സ്ഥലത്താണ് ഇരിപ്പുവട്ടങ്ങള്‍. മേല്‍ക്കൂരക്കുകീഴെയുള്ള ഭക്ഷണശാലകള്‍ക്കാകട്ടെ സാധാരണയായി ചുമരുകളുമുണ്ടാകില്ല. 

മുമ്പിലെ മാംസ വില്‍പ്പനശാലയില്‍ അന്നുരാവിലെ വെട്ടിയ കാളയിറച്ചി തൂങ്ങിക്കിടപ്പുണ്ട്. ഇഞ്ചിറയും കാളയിറച്ചി വറുത്തതും ഓര്‍ഡര്‍ ചെയ്തു. മാംസക്കടയില്‍നിന്ന് കാളയിറച്ചയുമായി ഒരു സ്ത്രീ ഭക്ഷണശാലക്കുപുറകിലെ കൂരയിലേക്ക് പോകുന്നുണ്ട്. അവിടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രാദേശികമായി തയാറാക്കുന്ന മദ്യമുണ്ടോ എന്നന്വേഷിക്കാന്‍ ഡോക്ടര്‍ അബ്ദുവിനോട് പറഞ്ഞു. അബ്ദു ഹോട്ടലുകാരു വഴി അത് ഏര്‍പ്പാടാക്കി.

pramod
എത്യോപ്യന്‍ പ്രാതല്‍

താമസിയാതെ ബൈക്കില്‍ ഒരു ചെറിയ കന്നാസ് മദ്യവുമായി ഒരു യുവാവെത്തി. നാട്ടുമദ്യങ്ങള്‍ ഏറെയുണ്ട് എത്യോപ്യയില്‍. വിവിധതരം ധാന്യങ്ങള്‍ പുളിപ്പിച്ചും വാറ്റിയുമൊക്കെ നിര്‍മിക്കുന്ന വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യങ്ങ