Monday, 18 October 2021

A Journey to Baltic


Text Formatted

രണ്ട്​ സ്വാതന്ത്ര്യദിനങ്ങളുള്ള രാജ്യം

ആര്‍മി യൂണിഫോമുകളിട്ട് വരുന്ന കൗമാരക്കാരായ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ പതിവ് കാഴ്ചയായിരുന്നു. റഷ്യയെ മുന്‍നിര്‍ത്തി അവതരിപ്പിക്കപ്പെടുന്ന ഭയം നിറഞ്ഞ ഓര്‍മകളുടെ രാഷ്ട്രീയം യുദ്ധത്തിനായ് തയ്യാറെടുത്ത് നില്‍ക്കുക എന്നത് ഒരു അനിവാര്യതയായി മാറ്റിയിരുന്നു

Image Full Width
Image Caption
ഫോറസ്റ്റ് ബ്രദേഴ്‌സ് അംഗത്തിന് ആര്‍മി ഓഫീസിനു മുമ്പില്‍ നല്‍കിയ അന്ത്യയാത്ര. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ ബാള്‍ട്ടിക് രാജ്യങ്ങളെ കീഴടക്കിയപ്പോള്‍ അവര്‍ക്കെതിരെ ചാവേറാക്രമണം നടത്തിയ സംഘടനയാണ് ഫോറസ്റ്റ് ബ്രദേഴ്‌സ്.
Text Formatted

നാല്

​​​​​​​കൗണസ് നഗരത്തിലെ സാധാരണമായൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ് ക്രിസ്റ്റീന. സാമാന്യം വലിയൊരു കുടുംബമാണ് അവരുടേത്. ബന്ധുമിത്രാദികള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പടര്‍ന്നു കിടക്കുന്നു. ക്രിസ്റ്റീനയുടെ പിതാവ് സോവിയറ്റ്/ ലിത്വാനിയന്‍ ആര്‍മിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. മാതാവ് നിലവില്‍ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നു. കൊമേഴ്‌സില്‍ പിഎച്ച്.ഡി നേടിയശേഷം ടൗണിലുള്ള ഒരു കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ക്രിസ്റ്റീന. അവിടെ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ഒരു പിഎച്ച്.ഡി വിദ്യാര്‍ഥിയുടെ സ്‌കോളര്‍ഷിപ്പിനോളമേ സാലറിയുള്ളൂ. 800 യൂറോയോളം. പിന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ റിസര്‍ച്ച് പ്രോജക്ടുകള്‍ ലഭിക്കുന്നതുവഴിയാണ്. പലരും യു.എന്നിന്റെയോ, യൂറോപ്യന്‍ യൂണിയന്റെയോ പ്രോജക്ടുകള്‍ക്കായി നെട്ടോട്ടമോടുന്നു. അവിടെ ഗവണ്‍മെന്റ് സെക്ടറില്‍ മിനിമം വേജ് എന്നത് 500 യൂറോയാണത്രേ. എന്നാല്‍ നഗരത്തില്‍ ഒരു സാമാന്യം കുഴപ്പമില്ലാത്ത വീട് വാടകക്കെടുക്കേണ്ടിവന്നാല്‍ ഇതേപണം നല്‍കേണ്ടിവരും. ഒരു നേരം ഭക്ഷണം പുറത്തുനിന്ന് കഴിക്കുകയാണെങ്കില്‍ ആവറേജ് അഞ്ച് യൂറോ പ്രതീക്ഷിക്കാം. എന്നാല്‍ ഏതൊരു മുതലാളിത്ത രാജ്യത്തും സംഭവിക്കുന്നതുപോലെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളെ ഭരണകൂടം കുറഞ്ഞ രീതിയിലാണ്​ പരിഗണിക്കുന്നത്​.

baltic
ഗാരിസൺ