Monday, 18 October 2021

പഠന റിപ്പോർട്ട്​


Image Full Width
Image Caption
കനിമൊഴി / Photo: Facebook
Text Formatted

‘നിങ്ങള്‍ പാചകം ചെയ്യുമോ?'; കനിമൊഴിയോടുള്ള ചോദ്യവും
​​​​​​​അടുക്കള എന്ന അടയാളവും

കനിമൊഴി നേരിടേണ്ടി വന്ന ലിംഗവിവേചനത്തിന്റെ ഈ ചോദ്യം സ്ത്രീകളും ഭാരതീയ അടുക്കളയുമായുള്ള ബന്ധത്തെ രേഖപ്പെടുത്തുന്നു

Text Formatted

ന്യൂസ് 18നുമായി സംസാരിക്കവേ, തമിഴ്‌നാട്ടിലെ എം.പി കനിമൊഴിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു, ‘നിങ്ങള്‍ പാചകം ചെയ്യാറുണ്ടോ?'
കനിമൊഴിയുടെ മറുപടി:  ‘ഈ ചോദ്യം നിങ്ങള്‍ എന്തുകൊണ്ട് പുരുഷനായ ഒരു രാഷ്ട്രീയക്കാരോട് ചോദിക്കുന്നില്ല?'
മാധ്യമപ്രവര്‍ത്തകന്‍ തന്റെ  ചോദ്യം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു: ‘താങ്കള്‍ ഒരു രാഷ്ട്രീയ നേതാവാണ്, എം.പിയാണ്, ലോക്‌സഭയില്‍ ഡി.എം.കെ എം.പിമാരുടെ ഉപനേതാവാണ്. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്'.
കനിമൊഴിയുടെ മറുപടി: ‘എന്റെ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിനോട് ഈ ചോദ്യം ചോദിക്കാത്തത്?'

കനിമൊഴി നേരിടേണ്ടി വന്ന ലിംഗവിവേചനത്തിന്റെ ഈ ചോദ്യം സ്ത്രീകളും ഭാരതീയ അടുക്കളയുമായുള്ള ബന്ധത്തെ രേഖപ്പെടുത്തുന്നു. അതിന്റെ പശ്ചാത്തലത്തില്‍ അടുക്കള എന്ന രൂപകത്തെ, യഥാര്‍ഥ്യത്തെ പറ്റിയുള്ള ഒരു വായന.

പുരുഷന്റെ ഇച്ഛക്കും താല്‍പര്യത്തിനും അനുസരിച്ച് വിഭവങ്ങള്‍ തയ്യാറാവുന്ന, പുരുഷന്റെ മനസ്സിലേക്കുള്ള വഴി വയറിലൂടെ അന്വേഷിക്കുന്ന അടുക്കളകളില്‍ അധ്വാനം എന്നതിലുപരി സ്ത്രീയുടെ സ്ഥാനം എന്ത് എന്നതും ആലോചിക്കേണ്ടതാണ്.

‘ഞങ്ങള്‍ക്ക് സാന്‍ഡ് വിച്ചുകള്‍ മതി, അഭിപ്രായങ്ങള്‍ വേണ്ട ', ‘എവിടെയോ ഒരു അടുക്കള അനാഥമാകുന്നു ';  ലിന്‍ഡ്‌സേ ഹിപ്‌ഗ്രേവ് എന്ന സ്‌പോര്‍ട്‌സ് അവതാരക ലയണല്‍ മെസ്സി എന്ന ഫുട്‌ബോള്‍ താരത്തിന്റെ ശരിയല്ലാത്ത ഒരു പെനാല്‍റ്റിയെപ്പറ്റി അഭിപ്രായപ്പെട്ടപ്പോള്‍ അവര്‍ക്കു നേരിടേണ്ടിവന്ന ലിംഗവെറിയുടെ പല രൂപത്തിലും ഭാവത്തിലും അവതരിച്ച കമന്റുകളില്‍ ചിലതാണിത്. സ്ത്രീകള്‍ അവര്‍ക്കു അനുവദിച്ച അടുക്കളകളെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്നും അരങ്ങത്ത് കേറണ്ട എന്നുതന്നെയാണ് പൊതു ചിന്താഗതി.

linday