Monday, 18 October 2021

Book Review


Text Formatted

ഗോത്രസംസ്‌കാരത്തിന്റെ മഷിനോട്ടം

ഒരു ഗോത്രത്തിന്റെ പാടിപ്പതിഞ്ഞകഥകള്‍ക്ക് ലിഖിതരൂപം അതേ ഭാഷയില്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയാതെ പോകുന്നതില്‍പരം മറ്റൊരു സാംസ്‌കാരികവൈരുധ്യം കാണാനാവില്ല

Image Full Width
Image Caption
ചിനു അച്ചേബെ
Text Formatted

നുഷ്യവംശത്തിന്റെ ചരിത്രം പല പലായനങ്ങളിലൂടെയും രൂപപ്പെട്ടതാണ്. ഇത്തരം പ്രയാണങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും സഞ്ചരിക്കുന്ന ജനത തലമുറകളായി കൈമാറ്റം ചെയ്യുന്ന അന്യൂനതകള്‍ പ്രാധാന്യമര്‍ഹിക്കുന്ന പ്രമാണങ്ങങ്ങളത്രെ. പല വിധത്തിലുള്ള ആചാരങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന വര്‍ഗങ്ങളും ഗോത്രങ്ങളും നരവംശശാസ്ത്രപരമായ മാറ്റങ്ങള്‍ക്കും വിധേയമാവുന്നു. ഇത്തരത്തിലൊന്നായ ആഫ്രിക്കയിലെ ഇഗ്ബോ ഗോത്രം തനതായ രീതികളും വിശ്വാസങ്ങളും സമകാലത്തും വെച്ചുപുലര്‍ത്തുന്നു.

തെക്കുകിഴക്കേ നൈജീരിയയിലെ ഇഗ്ബോലാന്‍ഡ് എന്ന പ്രദേശമാണ് ഈ വിഭാഗത്തിന്റെ ആവാസകേന്ദ്രം. കൊളോണിയലിസത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍മതത്തെ സ്വീകരിക്കാനും പാശ്ചാത്യവിദ്യാഭ്യാസം നേടാനും ഇഗ്ബോ വംശജര്‍ താല്പര്യം പ്രകടിപ്പിച്ചു. എങ്കിലും കൃഷി, വിശേഷിച്ചു കോഴിക്കൃഷി പക്ഷിവളര്‍ത്തല്‍ എന്നിവയൊക്കെയാണ് അവരുടെ ജീവനോപാധി. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലമായുണ്ടായ സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ മാറ്റം ഇഗ്ബോകളുടെ ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു. ചിനു അച്ചേബെയുടെ Things Fall Apart ല്‍ ഇതിന്റെ ചില സൂചനകള്‍ കാണാം. അന്‍പതില്പരം ഭാഷകളിലേക്ക് തര്‍ജമ ചെയ്ത വിഖ്യാതകൃതിയായ Things Fall Apart അച്ചേബെയുടെ മാതൃഭാഷയായ ഇഗ്ബുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടില്ല എന്നത് എടുത്തുപറയണം. സങ്കീര്‍ണമായ ഗോത്രഭാഷയുടെ വഴക്കത്തിലേക്ക് ആഖ്യാനത്തെ ഭാഷാന്തരം ചെയ്യാനുള്ള പ്രയാസമായിരുന്നു ഇതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ThingsFallApart.jpg

ഒരു ഗോത്രത്തിന്റെ പാടിപ്പതിഞ്ഞകഥകള്‍ക്ക് ലിഖിതരൂപം അതേ ഭാഷയില്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയാതെ പോകുന്നതില്‍പരം മറ്റൊരു സാംസ്