Wednesday, 20 October 2021

Religion and Judiciary


Text Formatted

മതവിമര്‍ശനം എന്തുകൊണ്ട് അസാധ്യമാകുന്നു?

മതരഹിതരുടെ ശാസ്ത്രബോധത്തിലൂന്നിയ പ്രബോധനങ്ങളെ വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും മതമേലാളന്മാരുടെ വിനോദമാണ്. അപ്പോള്‍ മതരഹിതരായ മാനവസ്​നേഹികള്‍ക്കുണ്ടാകുന്ന അവഹേളനം ഏതുകോടതിയാണ് ഗൗരവമായി പരിഗണിച്ചിട്ടുള്ളത്?

Image Full Width
Image Caption
ബിസിനസ്സ് മാഗസിന്റെ കവറായി വന്ന വിഷ്ണുരൂപം ധരിച്ചുകൊണ്ടുള്ള ധോണിയുടെ ചിത്രം
Text Formatted

ന്ത്യ ഒരു മതരാഷ്ട്രമാണ് എന്നുപറയാന്‍ സാധിക്കില്ല. പക്ഷെ ഇതൊരു മതരാഷ്ട്രമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് എന്ന സത്യം ഇപ്പോള്‍ സമ്മതിക്കാതെ തരമില്ലാതായിരിക്കുന്നു. കാക്കത്തൊള്ളായിരം കോടതിവിധികളുണ്ട്, ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലേബലില്‍ നിരപരാധികളെ, ജനാധിപത്യ മതേതര വിശ്വാസികളെ, എഴുത്തുകാരെ, മതരഹിതരെ, യുക്തിവാദികളെ ജയിലടപ്പിച്ച കോടതി വിധികള്‍! ആവിഷ്‌ക്കാരത്തിന്റെ പേരില്‍ ആരെന്തു കളികളിച്ചാലും മതത്തില്‍ മാത്രം ആരും തൊട്ടുകളിക്കരുത് എന്ന് താക്കീതു കൊടുക്കുന്ന വിധികള്‍. ഈ കോടതി വിധികളുടെയൊക്കെ പൊതുസ്വഭാവമെന്താണ്? മതവിശ്വാസികളുടെ വികാരമെന്നത് പരിപാവനമാണെന്നുതന്നെയാണ് ഇന്ത്യന്‍ നീതിപീഠം വിശ്വസിക്കുന്നത്. ചിന്തകള്‍ സ്വയം രൂപീകരിക്കാനും അത് പങ്കുവെക്കാനും ഭരണഘടനാപരമായ നൈതികരീതിയില്‍ എന്തിനേയും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ട്ടിക്കിള്‍ 19 നല്‍കുമ്പോള്‍ത്തന്നെ മതങ്ങളെ വിമര്‍ശിക്കുമ്പോള്‍ മാത്രം കോടതിക്ക് പൊള്ളുന്നത് എന്തുകൊണ്ടാവാം? 

വിശ്വാസികള്‍ക്കുമാത്രം ജീവിച്ചാല്‍ മതിയോ?

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 എ പറയുന്നത് മനഃപൂര്‍വമോ ദുരുദ്ദേശ്യപരവുമായോ മതവികാരത്തെ വൃണപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതെ... അതാരു ചെയ്താലും തെറ്റുതന്നെ എന്നു സമ്മതിക്കാം. ഈ നാട്ടില്‍ ആരുടേയും മതവികാരം വ്രണപ്പെടരുത്, എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളായി അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും മുറുകെപ്പിടിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അതൊരിക്കലും മറ്റൊരാളിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെയൊ സമത്വാധിഷ്ഠിതമായ നീതിയുടെ വിതരണത്തെയോ ബാധിക്കരുത്. ആധുനിക ഇന്ത്യയുടെ ശാസ്ത്രവബോധത്തിനും യുക്തിചിന്തയ്ക്കും നിരക്കാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നൈതികത അവകാശപ്പെടാനില്ലാത്ത ദൈവങ്ങളുടെ പുണ്യപുരാണ കഥാസന്ദര്‍ഭങ്ങളോ, ഒക്കെ കാണുമ്പോള്‍ ചിന്തിക്കുന്ന, ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ആരും പല രീതിയില്‍ വിമര്‍ശിക്കാം. ചിലര്‍ എഴുത്തിലൂടെയാണ് പ്രതികരിക്കുക, മറ്റു ചിലര്‍ സിനിമകളിലൂടെയോ ന