Monday, 18 October 2021

Reading a Poet


Text Formatted

വാക്കിന്റെ അപരലോകം

എതിര്‍വാക്കുകള്‍ തേടി സഞ്ചരിക്കുന്ന ഒരു കവിബുദ്ധനാണ് കെ.ജി.ശങ്കരപ്പിള്ള

Image Full Width
Image Caption
കെ.ജി. ശങ്കരപ്പിള്ള
Text Formatted

തിര്‍വാക്കുകള്‍ തേടി സഞ്ചരിക്കുന്ന ഒരു കവിബുദ്ധനാണ് കെ.ജി.ശങ്കരപ്പിള്ള. മനുഷ്യജീവിതം കൊണ്ടല്ല ലോകം നിര്‍മിക്കപ്പെടുന്നതെന്നും വാക്കിന്റെ സത്യസന്ധതയിലാണ് മനുഷ്യവംശത്തിന്റെ ഭാവിയെന്നും അയാള്‍ വിശ്വസിക്കുന്നു. വാക്കിനെ, ഭാഷയെ ഉണ്‍മയുടെ സാക്ഷാത്കാരമായല്ല, ഉണ്മയുടെ പാര്‍പ്പിടമായി ഹൈഡഗര്‍ നിരീക്ഷിക്കുന്നുണ്ട് (Language is the House of being). നമ്മുടെ സാധാരണ ജീവിതത്തിന്റെ വെളിമ്പുറങ്ങളിലുള്ള ഏതോതരം വ്യവഹാര ലോകമായാണ് നാം പലപ്പോഴും ഭാഷയെ കണക്കാക്കിപ്പോരുന്നത്. ജീവിതത്തിന്റെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റാനുള്ള വെറും പ്രേരണ മാത്രമായി ഭാഷയെ കാണുന്നവര്‍ക്ക് ഭാഷയുടെ ശക്തിയെയും തന്നെ താനാക്കി നിര്‍ത്തുന്ന അതിന്റെ തീവ്രമായ പശിമരാശിയെയും വേണ്ടത്ര തിരിച്ചറിയാന്‍ കഴിയെണമെന്നില്ല. കെ.ജി. ശങ്കരപ്പിള്ള വേറിട്ടുനില്‍ക്കുന്നത് ഈ ഭാഷാവിശേഷം  കൊണ്ടുതന്നെയാണ്.

മൂന്നു പോര്‍മുഖമുള്ള ഒരു യുദ്ധരംഗം

കെ.ജി.എസ് തന്റെ കാലത്തെ സാംസ്‌കാരികാവസ്ഥയോടു കലഹിക്കുന്ന കവിയാണ്. സാംസ്‌കാരികാവസ്ഥയോടു മാത്രമല്ല തന്റെ കാലത്തെ, താന്‍ തന്നെ അകപ്പെട്ടു നില്‍ക്കുന്ന കാവ്യഭാവുകത്വത്തോടും അയാള്‍ക്ക് നിരന്തരം കലഹിക്കേണ്ടി വന്നിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തെ മധുരവചസ്സായി

KGS

പൊതിഞ്ഞവതരിപ്പിക്കുന്ന കാല്‍പനികതയില്‍ നിന്ന് കവിതക്ക് കുതറിനില്‍ക്കേണ്ടത് പ്രധാനമായിരുന്നു. എന്നാല്‍ വരേണ്യമായ ആത്മഭാഷണങ്ങളില്‍ കുടുങ്ങിനില്‍ക്കുന്ന ആധുനികതാ ഭാവുകത്വമണ്ഡലത്തില്‍ നിന്ന് പുറത്തുകടക്കുകയും വേണ്ടിയിരുന്നു. ഏറെ വിഷമകരമെങ്കിലും പ്രധാനപ്പെട്ട ഒന്നായി അദ്ദേഹം ഈ പ്രതിസന്ധിയെ മനസ്സിലാക്കുന്നുണ്ട്. വൃക്ഷം, ജന്മരാത്രി, കറുത്തവാവ് എന്നീ ആദ്യകാല രചനകളില്‍ ആധുനികതയുടെ നിരാശാബോധവും വിഷാദാത്മകതയും കാണാന്‍ കഴിയും. ഒട്ടും പ്രതീക്ഷ നല്‍കാത്ത ഒരു തരിശുനിലത്താണ് ഏകാന്തപഥികനായി താന്‍ നില്‍ക്കുന്നതെന്നബോധം അദ്ദേഹം ഈ കാലങ്ങളി