Monday, 18 October 2021

Crony Capitalism


Text Formatted

ആ 'ടൂൾ കിറ്റു'കൾക്കുമുന്നിൽ അവർ നിശ്ശബ്​ദരാണ്​

റോയിട്ടേഴ്​സ് പുറത്തുകൊണ്ടുവന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്യസാധ്യത്തിനായി ലക്ഷണയുക്തമായ ടൂള്‍ കിറ്റാണ് ആമസോണിനെ പോലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്

Image Full Width
Image Caption
ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി
Text Formatted

​​​​​​​സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തെണ്‍ബര്‍ഗിനും, അമേരിക്കന്‍ പാട്ടുകാരിയായ റിഹാനക്കും മറ്റു ചില ആഗോള സെലിബ്രിറ്റികള്‍ക്കും ഇന്ത്യയിലെ കര്‍ഷകസമരത്തെ പിന്തുണക്കാന്‍ സഹായിച്ച "ടൂള്‍കിറ്റ്' സൃഷ്ടിച്ച പുകില്‍ അടങ്ങിയിട്ടില്ല. ടൂള്‍കിറ്റിനു പിന്നിലെ ദേശദ്രോഹികളെ കണ്ടെത്തിയെങ്കിലും ദേശത്തെ അപകീര്‍ത്തിപ്പെടുത്തിയ മഹാപരാധം ദേശത്തിന്റെ കുത്തക സ്വയം അവകാശപ്പെടുന്നവര്‍ ഇനിയും പൊറുത്തിട്ടില്ല. വിജൃംഭിതമായ ഇവരുടെ ദേശാഭിമാനം ചില പ്രത്യേക സമയങ്ങളില്‍ മാത്രമാണ് തല പൊക്കുകയെന്ന വസ്തുത എന്നാലും പറയാതിരിക്കാനാവില്ല. രാജ്യസമ്പത്ത് സംഘടിതവും, അല്ലാതെയും കൊള്ളയടിക്കുന്ന വേളകളിലൊന്നും ഇക്കൂട്ടരുടെ ദേശാഭിമാനം ഇവ്വിധം പീലിവിടര്‍ത്തി ആടുന്ന പതിവില്ല. ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ കൊളോണിയല്‍ കാലഘട്ടം മുതലുള്ള ചരിത്രം അതിന് സാക്ഷിയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആമസോണ്‍ "ടൂള്‍കിറ്റുമായി' ബന്ധപ്പെട്ട വാര്‍ത്ത.

rihanna.jpg
റിഹാന, ഗ്രെറ്റ തെണ്‍ബര്‍ഗ്

ആമസോണ്‍ "ടൂള്‍ കിറ്റെന്ന' പ്രയോഗം പലര്‍ക്കും പുതുമയായിരിക്കും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റിനെതിരെ കാവി സംഘം ഉറഞ്ഞു തുള്ളുന്ന വേളയില്‍ തന്നെയാണ് ആമസോണിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്തയും പുറത്തുവന്നത്. 

പ്രാമുഖ്യം നല്‍കേണ്ടതും മറച്ചുവെക്കേണ്ടതുമായ വിഷയങ്ങള്‍

ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വാണിജ്യ ഭീമന്‍ ഇന്ത്യയിലെ നിയമസംവിധാനങ്ങളെയും, വ്യവസ്ഥകളെയും ആസൂത്രിതമായ നിലയില്‍ മറികടക്കുന്നതിനും, അവഗണിക്കുന്നതിനുമായി തയ്യാറാക്കിയ രേഖകളാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ടത്. കര്‍ഷകസമരത്തെക്കുറിച്ചുളള പൊലീസ് ഭാഷ്യം സ്വീക