Wednesday, 20 October 2021

Report from Bengal


Text Formatted

ബംഗാളില്‍നിന്ന്​ വാര്‍ത്തകളുണ്ട്- 2

മോദിക്കും ദീദിക്കുമിടയില്‍ 

 

Image Full Width
Image Caption
സാംസ്‌കാരിക മന്ത്രാലയം കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ സംഘടിപ്പിച്ച നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മവാര്‍ഷികാചരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസാരിക്കുന്നു
Text Formatted

ഇടതുമുന്നണി അണികള്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന പ്രവണത വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ശ്ചിമ ബംഗാളില്‍ ഇടതുമുന്നണിയുടെ മുഖ്യശത്രു ആരാണ്?
ബി.ജെ.പിയോ തൃണമൂലോ?'

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമിനോട് ഞങ്ങള്‍ ചോദിച്ചു. കഴിഞ്ഞ നാലാംതീയതി കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്താണ് അദ്ദേഹത്തെ കണ്ടത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭയില്‍ 2004 മുതല്‍ 2009 വരെ ന്യൂനപക്ഷക്ഷേമ മന്ത്രിയും 2014 മുതല്‍ 2019 വരെ ലോക് സഭാംഗവുമായിരുന്നു അദ്ദേഹം. പ്രസന്നവദനനും സംഭാഷണചതുരനുമാണ്. 
ഇങ്ങനെയൊരു ചോദ്യം അദ്ദേഹത്തോടു ചോദിച്ചതിനു കാരണമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ അണികളില്‍ വലിയൊരു ഭാഗം ബി.ജെ.പിക്കാണ് വോട്ടുചെയ്തത്. 

അതൊരു രഹസ്യമല്ല. സകലര്‍ക്കും അറിയുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇടതുമുന്നണി പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും സി.പി.എമ്മുകാര്‍, കാവിക്കൊടിയേന്തി മാര്‍ച്ച് ചെയ്യുകയും ‘ജയ് ശ്രീറാം' വിളിച്ചു ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നടക്കുകയും ചെയ്തിരുന്നു. പോസ്റ്ററുകളുണ്ടാക്കാനും ചുവരെഴുത്തിനും ബി.ജെ.പി കരാര്‍ കൊടുത്തത് സി.പി.എം പ്രവര്‍ത്തകര്‍ക്കായിരുന്നു. 
ഇടതുമുന്നണി പ്രവര്‍ത്തകര്‍ ബി.ജെ.പിക്കുവേണ്ടി പരസ്യമായി പ്രചാരണം നടത്തിയത് മുന്നണി നേതൃത്വത്തെ വല്ലാതെ നാണക്കേടിലാക്കിയിരുന്നു. ‘തൃണമൂലിന്റെ വറചട്ടിയില്‍ നിന്ന് ബി.ജെ.പിയുടെ എരിതീയിലേക്ക് ചാടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല' എന്ന് മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടി മുഖപത്രമായ ഗണശക്തിയിലൂടെ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്തു. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും തൃണമൂലിനോടുള്ള ശത്രുത കാരണം ബി.ജെ.പിയോട് കൂടുന്നതിലുള്ള വലിയ അപകടത്തെപ്പറ്റി ബംഗാളിലെ സി.പി.എം പ്രവര്‍ത്തകരോ