Tuesday, 19 October 2021

Children's Book


Text Formatted

അമ്മപ്പശുവിന്റെ കഥകള്‍

ഈ കഥകളുടെ ഏറ്റവും പ്രധാന സവിശേഷത, ഇവ ലോകത്തെ കറുപ്പും വെളുപ്പുമായി കാണുന്നില്ല എന്നതാണ്

Image Full Width
Text Formatted

അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം

വേനല്‍ക്കാലത്തെ നല്ല ഒരു ദിവസത്തില്‍ എല്ലാ പശുക്കളും പുല്‍മേട്ടില്‍ നിന്ന് സുന്ദരമായി അയവിറക്കുമ്പോഴും അമ്മപ്പശു മാത്രം മാറി നില്ക്കുന്നതു പറഞ്ഞുകൊണ്ടാണ് ജുജ വെയ്‌ലാന്‍ഡര്‍ എഴുതിയ അമ്മപ്പശു ഊഞ്ഞാലാടുന്നു എന്ന പുസ്തകം ആരംഭിക്കുന്നത്. ഇതാണ് അമ്മപ്പശു കഥകളുടെ സാരവും. മാറി നില്ക്കുന്ന ഒരു പശു. മറ്റെല്ലാ പശുക്കളെയും പോലെ പുല്‍‌മേട്ടിന്റെ വേലിക്കെട്ടിനുള്ളില്‍ നിന്ന് പുല്ലു തിന്ന് അയവിറക്കി ജീവിക്കാന്‍ തയ്യാറല്ലാത്ത ഒരു അമ്മ.

ammappasu

എന്നിട്ട് അമ്മപ്പശു സൈക്കിളില്‍ പതുക്കെ കാക്കക്കാട്ടിലേക്ക് വേലി ചാടിപ്പോയി. സൈക്കിളിന്റെ കാരിയറില്‍ എന്തോ വച്ചിട്ടുണ്ട്. എന്നിട്ട് കാക്കയുടെ കൂടിരിക്കുന്ന മരത്തില്‍ ചെന്നു മുട്ടിവിളിച്ചു, ""കാകന്‍, ഹേയ് കാകന്‍''. കാക്കയാണ് അമ്മപ്പശുവിന്റെ തോഴന്‍. ""ഹേയ് അമ്മപ്പശു, നീയെന്താ ഇവിടെ ഈ കാട്ടില്‍? നീ പുല്‍മേട്ടില്‍ അയവിറക്കി ഒരു സാധാരണ പശുവിനെപ്പോലെ വെറുതെ മിഴിച്ചു നോക്കി കിടക്കേണ്ടതല്ലേ?'' 
""നീ വീണ്ടും ചാടിപ്പോന്നതാണോ?'' 
""നിനക്ക് ഇപ്പോള്‍ എനിക്ക് ഒരു ഉപകാരം ചെയ്തു തരാനാകുമോ?''
""ഈ കാരേജിലെന്താണ്? ഒരു പലകയും രണ്ടു കയറും?''
""ഊഞ്ഞാലു കെട്ടാനാണതു കാകന്‍.''
""പറ്റില്ല.''
കാകന്‍ ഉറപ്പിച്ചു പറഞ്ഞു.
""പറ്റുമെന്നേ. എനിക്കൊന്ന് ഊഞ്ഞാലാടണം. എന്റെ കയ്യില്‍ ഈ നീണ്ട കയറുണ്ട്. താഴത്തെ കൊമ്പു വരെ അതെത്തും. നിനക്കത് അവിടെ കെട്ടിത്തരാനാവും.''
""ഞാനോ? കയറു കെട്ടിത്തരാനോ? ഒരു പശുവിന് ഊഞ്ഞാല്‍ കെട്ടാന്‍ എനിക്കു വയ്യ!'' 

cow

കാക്ക പശുവന്റെ മുന്നില്‍ ഒരു മരക്കൊമ്പില്‍ പറന്നിരുന്നു. എന്നിട്ട് ഈ പുസ്തകത്തിലെ മര്‍മ്മ പ്രധാനമാ