Tuesday, 19 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി
ഒരു എക്സ് ഗള്‍ഫുകാരന്റെ വര്‍ത്തമാനങ്ങള്‍- 10

 ​​​​52കാരനായ ടീ ബോയ് പണ്ഡിറ്റ്ജി

 

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ഇനി, പണ്ട് ജോലി ചെയ്തിരുന്ന ഓഫീസുമായി ബന്ധപ്പെട്ട ചില ഗോസിപ്പുകള്‍ പറയാം

ണ്ഡിറ്റ്ജി കമ്പനിയിലെ ടീ ബോയ് ആണ്.
പ്രായം വെച്ചു നോക്കുമ്പോള്‍ ടീ മാന്‍ എന്നോ ടീ മേക്കറെന്നോ ആണ് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ടത്. പേ റോളിലെ ഡെസിഗ്‌നേഷന്‍ ടീ ബോയ് എന്നായതുകൊണ്ട് ഇങ്ങനെ പരിചയപ്പെടുത്തുന്നുവെന്നേയുള്ളൂ. സാലറി സ്ലിപ്പില്‍ ടീ ബോയ് എന്നു കാണുന്നതില്‍ പണ്ഡിറ്റ്ജിക്കും അലോഹ്യമൊന്നുമില്ല. ഇരുപത്തിയേഴുകൊല്ലം മുമ്പ് ജോലിക്ക് കയറിയപ്പോള്‍ ബോയ് ആയിരുന്നു. അന്‍പത്തി രണ്ടാം വയസ്സിലും ബോയ് തന്നെ. ചായക്കും കാപ്പിക്കും മാറ്റമില്ലാത്തതുപോലെ പണ്ഡിറ്റ്ജിയുടെ ജോലിക്കും മാറ്റമില്ല. പണ്ടേ നീണ്ടുമെലിഞ്ഞ പ്രകൃതമായിരുന്നു. ഇപ്പോഴും അതുതന്നെ. ഇടയ്ക്കിടെ മാറാറുള്ളത് യൂണിഫോമിന്റെ ഭാഗമായ ജാക്കറ്റിന്റെയും തലപ്പാവിന്റെയും കളര്‍ മാത്രമാണ്. 

എല്ലാ എംപ്ലോയീസിനും രാവിലെ പത്തുമണിക്ക് ഒരു ചായ, വൈകിട്ട് മൂന്നുമണിക്ക് ഒരു ചായ എന്നതാണ് സാധാരണ കണക്ക്. അതില്‍ കൂടുതല്‍ മാനേജര്‍മാര്‍ക്കുപോലും കൊടുക്കേണ്ടതില്ല. അധികജോലി വരുന്നത്, ക്യാബിനിലുള്ള മാനേജര്‍മാര്‍ക്ക് വിസിറ്റേഴ്‌സ് ഉള്ളപ്പോഴും, മീറ്റിംഗുകള്‍ ഉള്ളപ്പോഴുമാണ്. ഇത്രമാത്രം ചെയ്താല്‍ മതിയെങ്കില്‍ പണ്ഡിറ്റ്ജി ഒരു ജോലിത്തിരക്കുള്ള ആളാകുമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തെ എപ്പോഴും കാണാനാവുക തിരക്കുപിടിച്ചൊരാളായിട്ടാണ്.

നിയമപ്രകാരം ചെയ്യേണ്ടതില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നൊരാളാണദ്ദേഹം. ഒരല്‍പം ഇടവേള കിട്ടിയാല്‍ തന്റെ ചായട്രേയുമായി അയാള്‍ ഓരോ ഡിവിഷനുകളുടേയും ഇടനാഴിയിലൂടെ നടക്കും. ഓരോ എംപ്ലോയീസിന്റെയും അടുക്കല്‍ ഒരു നിമിഷം സ്റ്റോപ്പ് ചെയ്തിട്ട് ട്രേയില്‍ പതുക്കെ താളം പിടിക്കും. അന്നേദിവസം തന്റെ നാവിലുടക്കിപ്പോയ ഒരു പഴയ ഹിന്ദിപ്പാട്ട് മൂളും. അങ്ങനെ പാട്ടുമൂളി താളം തട്ടിക്കൊണ്ടു നില്‍ക്കുന്നതിനിടെ പണ്ഡിറ്റ്ജി തന്റെ വലതു പുരികം ഉയര്‍ത്തും. അതൊരു ചോദ്യമാണ്: "ചായയോ കാപ്പിയോ?'

ഇങ്ങനെ ഹിന്ദിപ്പാട്ടിനോടൊപ്പം കിട്ടുന്ന ചായ, അല്ലെങ്കില്‍ കാപ്പി ഫ്രീയൊന്നുമല്ല. അതിന് പൈസ കൊടുക്കണം. അപ്പോള്‍ കൊടുക്കണ്ട. പി