Saturday, 23 October 2021

Salute, Dear Teacher


Text Formatted

സച്ചിമാഷ്

കവിയായ സച്ചിദാനന്ദനെ നമുക്കറിയാം, എന്നാല്‍ അധ്യാപകനായ സച്ചിദാനന്ദനെ തീവ്രമായി രേഖപ്പെടുത്തുന്ന ഒരു കുറിപ്പ്

Image Full Width
Image Caption
കെ. സച്ചിദാനന്ദന്‍ / ഫോട്ടോ: മുഹമ്മദ്. എ.
Text Formatted

കക്കണ്ണ് തുറപ്പിച്ച ഒട്ടനവധി അധ്യാപകരെ ഓര്‍ക്കാനുണ്ട്. ഔപചാരികമായി ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഭാഗമായവരും അല്ലാതെ വന്ന് ഗുരുസ്ഥാനം നേടിയവരും (ഞാന്‍ തന്നെ ഗുരുവായി സ്വീകരിച്ചവരും) അതിലുണ്ട്. മാതാപിതാക്കളും നിലത്തെഴുത്താശാനും തുടങ്ങി ഭാര്യയും മക്കളും ശിഷ്യന്മാരും വരെ ഉണ്ട്. പ്രാഥമിക വിദ്യാലയത്തിലെ മേനോന്‍ മാഷെ പറ്റി മുമ്പ് എഴുതിയതാണ്. ‘താന്‍ നടുന്ന മാവിലെ മാങ്ങ മുഴുവന്‍ തനിക്കു മാത്രം അവകാശപ്പെട്ടതല്ല' എന്നദ്ദേഹം പഠിപ്പിച്ചു. സിയാറ്റില്‍ മൂപ്പന്റെ പ്രസംഗവും ബഷീറിന്റ  ഭൂമിയുടെ അവകാശികളും മറ്റും വായിക്കുന്നതിനും എത്രയോ മുമ്പാണത്. പിന്നീട് ജലം വില്‍ക്കുന്നത് തെറ്റാണെന്ന് പ്ലാച്ചിമടയിലെ മയിലമ്മ പഠിപ്പിച്ചു. സൈലന്റ് വാലി കാട്ടിലിരുന്നാണ് ജോണ്‍ സി. മാഷുടെ ക്ലാസ് ആദ്യമായി കേട്ടത്. കാട് എന്താണെന്നറിഞ്ഞത്. 

എന്നാല്‍ ജീവിതത്തിന്റെ ഗതി ആകെ മാറ്റി മറിച്ച ഒരധ്യാപകനെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ആ സ്വാധീനം ഒരു പരിധി വരെ ഇന്നും തുടരുന്നുമുണ്ട്. അദ്ദേഹം ഇന്ന് മലയാളികള്‍ക്ക് മാത്രമല്ല ലോകത്തിന്റെ പലഭാഗത്തുമുളള സാഹിത്യാസ്വാദകര്‍ക്കും പ്രിയങ്കരനായ അടുപ്പമുള്ളവര്‍ സച്ചിമാഷ് എന്നു വിളിക്കുന്ന കവിയും ചിന്തകനുമെല്ലാമായ കെ. സച്ചിദാനന്ദനാണ്. ഒന്നാം വര്‍ഷ പ്രിഡിഗ്രി ക്ലാസില്‍ ഇംഗ്ലീഷ് അധ്യാപകനായി അദ്ദേഹം എത്തിയത്. എന്റെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുക മാത്രമല്ല ലോകത്തെക്കുറിച്ചുള്ള അവബോധത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തി. 

എന്നെപ്പോലെ മലയാളം മാധ്യമത്തിലൂടെ വന്നവര്‍ക്ക് വളരെ ശ്രദ്ധയോടെ ഇരുന്നാല്‍ മാത്രമേ മാഷ് പറയുന്നത് എന്തെങ്കിലും മനസ്സിലായിരുന്നുള്ളൂ. ഇടക്കിടെ പറയുന്ന തമാശകള്‍ ഒരു ട്യൂബ്‌ലൈറ്റ് പോലെ വൈകിയാണ് എനിക്കും മറ്റു പലര്‍ക്കും കത്തിയിരുന്നത്.

തീര്‍ത്തും നാട്ടുമ്പുറത്തെ ഒരു മലയാളം മാധ്യമത്തില്‍ പത്താം ക്ലാസ് വരെ പഠിച്ച ഞാന്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥി ആയി എത്തുന്നത് 1970 കളുടെ ആദ്യ പകുതിയിലാണ്. കൃത്യമായി പറഞ്ഞാല്‍ 1972 ല്‍. അങ്ങേയറ്റം പ്രക്ഷുബ്ദമായ ആ കാലത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് അന്നത്തെ എന്നെക്കുറിച്ചും പറയണം. വളരെ വരുമാനം കുറഞ