Monday, 18 October 2021

ആത്മകഥ


Text Formatted

ഞാന്‍ മാത്രമല്ലാത്ത ഞാന്‍

ശകലിതം ഈ വിചാരങ്ങള്‍ (വേദനകളും)​​​​​​​

ഞാന്‍ ഞാന്‍ മാത്രമല്ല, ആവുകയുമില്ല, അവസാനശ്വാസം വരെയും

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഇരുപത്തിനാല്

ആറ്

ത്തു നാല്‍പത് വര്‍ഷം മുമ്പു തന്നെ മനസ്സ് എന്ന പ്രതിഭാസത്തെയും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങള്‍ക്കും വ്യക്തിയ്ക്ക് മേലുള്ള സ്വാധീനത്തെയും കുറിച്ച് ചില ധാരണകള്‍ ഞാന്‍ സ്വരൂപിച്ചിരുന്നു. പക്ഷേ, മൂര്‍ത്തമായ ജീവിതസാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തിടത്തോളം അറിവിനെ അറിവ് എന്നു വിളിക്കാനാവില്ല. എന്റെ അനിയന്‍ ആരാണ്, അവന്റെ മാനോലോകം എത്തരത്തിലുള്ളതാണ്, അവനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, സാമാന്യം ഉയര്‍ന്ന ബുദ്ധിശക്തിയുണ്ടായിട്ടും എന്തുകൊണ്ടാണ് അവന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്തത്, അവന്റെ സമപ്രായക്കാരായ ആളുകളില്‍ എത്ര കുറച്ചു പേരുമായി മാത്രമേ അവന് കമ്യൂണിക്കേഷന്‍ സാധിക്കൂന്നുള്ളൂ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ കുറേക്കൂടി ആഴത്തില്‍ ആലോചിക്കേണ്ടതായിരുന്നു. അത് ഞാന്‍ ചെയ്തില്ല. അത് മാപ്പര്‍ഹിക്കാത്ത തെറ്റ് തന്നെയാണ്. അക്കാലത്ത് എനിക്കുണ്ടായിരുന്ന പല പരിമിതികളും കാരണമാണ് അങ്ങനെ സംഭവിച്ചത്. സാധാരണക്കാരായ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന തരം പരിമിതികളും പ്രശ്‌നങ്ങളും തന്നെയായിരുന്നു അവ. പക്ഷേ, അവ എന്നില്‍ നിന്ന് ശ്രദ്ധയും സമയവും വളരെ കൂടുതല്‍ ആവശ്യപ്പെട്ടു. മറ്റൊരാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലാഘവത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പോലും എനിക്ക് വളരെ വലുതും മറികടക്കാന്‍ വലിയ ശ്രമം ആവശ്യമുള്ളവയുമായി തോന്നി.

അനുകൂലമായ ഭൗതികപരിസരങ്ങളും സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധതമായും ആര്‍ജവത്തോടുകൂടിയും നിലനിര്‍ത്തുന്ന ആശയലോകവും പിന്തുണയ്ക്കാനുണ്ടെങ്കില്‍ വ്യക്തികള്‍ക്ക് ഏതാണ്ട് എല്ലാ മാനസികപ്രയാസങ്ങളെയും അതിജീവിക്കാന്‍ കഴിയും

എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ ചില സംഗതികള്‍ തന്നെയാകാം അതിനുള്ള കാരണം. എന്റെ രൂപവും ഭാവവും മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കാന്‍ പോന്ന തരത്തിലുള്ളതായിരുന്നില്ല. എന്റെ മേല്‍ കുതിര കയറാനുള്ള പ്രേരണയുണ്ടാക്കുന്ന എന്തൊക്കെയോ അവയില്‍ ഉണ്ടായിരുന്നുവെന്ന് ഇന്