Monday, 18 October 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 3

ഹെയ്‌ലിയെപ്പോലെ ദുരിതട്രാക്കിലൂടെ ഓടിക്കയറിയ രാജ്യം

Image Full Width
Image Caption
ബുട്ടാചിറയിലെ വൊറാബെ (Worabe) എന്ന ഗ്രാമത്തിലെ ഒരു കുടില്‍
Text Formatted

മനുഷ്യന്റെ പിതൃഭൂമിയിലൂടെ

ബുട്ടാചിറയില്‍ നിന്നുമുള്ള യാത്രക്കിടയില്‍ വൊറാബെ (Worabe) എന്നൊരു ഗ്രാമപ്രദേശത്ത് വണ്ടി നിർത്തി. കൃഷിയിടങ്ങള്‍ക്ക് നടുവിൽ പരമ്പരാഗത എത്യോപ്യന്‍ ശൈലിയിലുള്ള ഗ്രാമീണ കുടിലുകള്‍.
അത്തരമൊരു കുടിലിന് സമീപത്തേക്ക് ചെന്നു.
നനഞ്ഞു കിടക്കുന്ന വളക്കൂറുള്ള കറുത്ത മണ്ണ്. അധികം അകലെയല്ലാതെ നിലമുഴുന്നുണ്ട് ഒരു ഗ്രാമീണന്‍.
കമ്പും മരത്തടികളും ഉപയോഗിച്ചുണ്ടാക്കുന്ന ചട്ടക്കൂടിന് ഇരുപുറത്തുമായി ചളിവാരിപൊത്തിയാണ് വീടിന്റെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. നീണ്ടകമ്പുകള്‍ക്ക് പുറത്ത് നല്ല കനത്തില്‍ പുല്ലുമേഞ്ഞ മേല്ക്കൂര. കുടിലനകത്ത് വെളിച്ചം കുറവാണ്. പരിസരഭംഗി ക്യാമറയില്‍ പകർത്തിക്കൊണ്ടിരിക്കുന്നതിനിടക്ക് അജിന്‍ ഡോക്ടറുടെ വിളി വന്നു. എത്യോപ്യന്‍ ഗ്രാമങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന ബി 51 ബുട്ടാച്ചിറ - ഹൊസൈന ലിങ്ക് റോഡിലൂടെ ഞങ്ങളുടെ വാഹനം വീണ്ടും യാത്ര തുടർന്നു. അവിശ്വസനീയമായൊരു സൗന്ദര്യമുണ്ട് എത്യോപ്യന്‍ ഗ്രാമപ്രകൃതിക്ക്. നീലാകാശവും ദൂരക്കാഴ്ച പ്രദാനം ചെയ്യുന്ന സസ്യനിബിഡമല്ലാത്ത പരിസരങ്ങളും ആധുനികയുടെ അടയാളങ്ങളൊന്നുമില്ലാത്ത ചുറ്റുപാടുകളും എല്ലാം ചേർന്ന് അത് നമ്മെ ആകർഷിച്ചുകൊണ്ടേയിരിക്കും.

pramod ks
എത്യോപ്യന്‍ ബുന്ന കഴിക്കുന്ന യാത്രാ സംഘം

അടുത്ത കേന്ദ്രം അലാബയാണ്. അവിടെ നിന്ന് ഒരു കാപ്പി പിന്നീട് അർബാമിഞ്ചിലെത്തുന്നത് വരെ ഇടവേളകളില്ലാത്ത ഒരു ദീർഘയാത്ര അതാണ് ഡോക്ടറും അബ്ദുവും ചേർന്ന് ധാരണയിലെത്തിയിരിക്കുന്ന അന്നത്തെ യാത്രാപദ്ധതി. മൂന്നരയോടെ അലാബ (Alaba) യിലെത്തി. എത്യോപ്യയുടെ സതേൺ നേഷൻസ്​ റീജ്യനില്‍പെട്ട നഗരമാണ് അലാബ. എത്യോപ്യയെ 9 റീജ്യനുകളും രണ്ട് വന്‍ നഗരങ്ങളും എന്ന രീതിയില്‍ 11 വ്യത്യസ്ത പ്ര