Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 14 

നിര്‍മ്മിതിവാദത്തെ കുറിച്ചു വീണ്ടും

Image Full Width
Image Caption
ആന്‍ഡ്രൂ പിക്കറിങ് / Photo: Wikimedia Commons
Text Formatted

വിവിധ ശാസ്ത്രസിദ്ധാന്തങ്ങളെ സാമൂഹിക നിര്‍മ്മിതിവാദം എങ്ങനെയാണ് സമീപിക്കുന്നത്? ഒരു ഉദാഹരണത്തിലൂടെ ഈ കാര്യം പറയാനാണ് ഇവിടെ ആദ്യം ശ്രമിക്കുന്നത്. കണികാഭൗതികത്തിലെ പ്രമാണമാതൃക (Standard Model) സാമൂഹികനിര്‍മ്മിതിവാദത്തിന്റെ വീക്ഷണത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നാണ് പരിശോധിക്കുന്നത്. ശാസ്ത്രചരിത്രകാരനും സാമൂഹികശാസ്ത്രജ്ഞനുമായ ആന്‍ഡ്രൂ പിക്കറിങ് ഇതിനെ നോക്കിക്കാണുന്ന രീതിയാണ് ആധാരമാക്കുന്നത്. അദ്ദേഹം രചിച്ച ക്വാര്‍ക്കുകളെ നിര്‍മ്മിക്കുന്നു (Constructing Quarks) എന്ന പുസ്തകം സാമൂഹികനിര്‍മ്മിതിവാദത്തിന്റെ സമീപനങ്ങളെ ശക്തമായി പിന്തുടരുന്നതാണ്. 

andrew pickering

അണുകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തബല (Strong Force)ത്തിനു വിധേയമാകുന്ന കണങ്ങളെ ഹാഡ്രോണു(Hadrons)കളെന്നാണ് കണികാഭൗതികത്തില്‍ വിളിക്കുന്നത്. പ്രോട്ടോണും ന്യൂട്രോണും ഉള്‍പ്പെടെ എല്ലാ ബാരിയോണുകളും ഇവയോടൊപ്പം മിസോണുകളും ഹാഡ്രോണുകളുടെ ഗണത്തില്‍ പെടുന്നു. ഹാഡ്രോണകള്‍ അടിസ്ഥാനകണങ്ങളല്ല. ഇവ ക്വാര്‍ക്കുകള്‍ എന്നു വിളിക്കപ്പെടുന്ന മൗലികകണങ്ങള്‍ കൊണ്ടു നിര്‍മ്മിതമാണെന്നു സിദ്ധാന്തിക്കപ്പെട്ടിരിക്കുന്നു. മൗലികകണങ്ങളാണെന്നു കരുതപ്പെടുന്ന ലെപ്‌ടോണുകള്‍ ശക്തബലത്തിനു വിധേയമാകുന്നില്ല. ഇലക്‌ട്രോണുകളും മ്യുവോണുകളും ട്വാണുകളും അവയുടെ ന്യൂട്രിനോകളും അടങ്ങുന്ന ലെപ്‌ടോണ്‍ കണങ്ങള്‍ വിദ്യുത്-ക്ഷീണബലത്തിനു വിധേയമാകുന്നവയാണ്. ഈ മൗലികകണങ്ങളുടെയെല്ലാം സമമിതി (Symmetry)യെ കുറിച്ചു പറയുന്ന ഒരു പ്രമാണമാതൃകയെ (Standard Model) ഭൗതികശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ ദ്രവ്യം ആറു ക്വാര്‍ക്കു കണികകളും ആറു ലെപ്‌ടോണ്‍ കണികകളും കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണെന്ന് ഈ പ്രമാണമാതൃക നിര്‍ദ്ദേശിക്കുന്നു. ഇവയോടൊപ്പം അടിസ്ഥാനബലങ്ങളുടെ വിശദീകരണത്തിനു സഹായിക്