Wednesday, 20 October 2021

100 years of Stalin's secretaryship


Text Formatted

ശരികള്‍ക്ക് രണ്ടാകാനാകില്ലാത്ത ലോകം

1922 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ 11ാം കോണ്‍ഗ്രസിലാണ് ​​​​​​​ആദ്യ ജനറല്‍ സെക്രട്ടറിയായി ജോസഫ് സ്റ്റാലിന്റെ പേര് ലെനിന്‍ നിര്‍ദേശിച്ചത്. നൂറുവര്‍ഷത്തിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാസംവിധാനത്തിലും സൈദ്ധാന്തികാഭിമുഖ്യങ്ങളിലുമുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നു
 

Image Full Width
Image Caption
മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ / Photo: Wikimedia Commons
Text Formatted

ന്ന് നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് സംഘടന രൂപമെടുത്ത കാലത്തുതന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വഭാവികമായ ഒന്നായിരുന്നില്ല ഇത്. നേരത്തെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികള്‍ എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അറിയപ്പെട്ടിരുന്നത്. 20ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ലെനിന്റെ കൃതികളിലൂടെയും റഷ്യന്‍ സോഷ്യല്‍ ഡമോക്രാറ്റിക് ലേബര്‍പാര്‍ട്ടിയുടെ നയരൂപീകരണങ്ങളിലൂടെയുമാണ് പില്‍ക്കാലത്ത് ബോള്‍ഷെവിക് എന്നറിയപ്പെടുന്ന സംഘടനാ രൂപമുണ്ടായത്. ഇതിനെ കേന്ദ്രപ്രശ്നമാക്കി ആര്‍.എസ്.സി.എല്‍.പിയില്‍ അന്ന് വിഖ്യാതമായൊരു പിളര്‍പ്പുതന്നെയുണ്ടായി: മെന്‍ഷെവിക്കും ബോള്‍ഷെവിക്കുമായി.

ഈ റഷ്യന്‍ വാക്കുകള്‍ക്ക് വലിയ സൈദ്ധാന്തിക അര്‍ത്ഥങ്ങളൊന്നുമില്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വാച്യാര്‍ത്ഥങ്ങളല്ലാതെ. 1905ന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലാണ് ഈ അഭിപ്രായ സംഘട്ടനങ്ങളൊക്കെയുണ്ടാകുന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ ലെനിന്റെ നിലപാടുകള്‍ക്ക് ലഭിച്ച "ഭൂരിപക്ഷ' മാണ് പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകള്‍ക്ക് ജീവവായവുവായി മാറിയ "ബോള്‍ഷെവിക്' ആകുന്നത്. എന്നാല്‍ ഈ ഭൂരിപക്ഷം തന്നെയും വെറും സാങ്കേതികമായിരുന്നെന്ന് പറയാം. സമ്മേളനത്തിലെ ഒരുവിഭാഗം ബഹിഷ്‌കരിച്ചു പുറത്തുപോയതുകൊണ്ടാണത് ഭൂരിപക്ഷമായത്. ലെനിനാണ് ബോള്‍ഷെവിസത്തിന്റെ ഉപജ്ഞാതാവെങ്കിലും 1922ല്‍ സ്റ്റാലിന്‍ സോവിയറ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും പിന്നീട് ലെനിന്റെ മരണത്തോടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ നേതാവാകുകയും ചെയ്തശേഷം ലെനിന്റെ നിലപാടുകളെ യുക്തിപരമായി വികസിപ്പിക്കുകയും പുതിയ പല സൈദ്ധാന്തിക പരികല്പനകളും അതോട് ചേര്‍ക്കുകയുമുണ്ടായി. റഷ്യന്‍ വിപ്ലവ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ പ്രധാന ആധാരമാക്കി മൂന്നാം ഇന്റര്‍നാഷണലാണ് പിന്നീട് ലോകമെങ്ങും വ്യാപിച്ച ബോള്‍ഷെവിക് സംഘടനാരൂപങ്