Wednesday, 20 October 2021

A Journey to Baltic


Text Formatted

സ്വാതന്ത്ര്യത്തിനുശേഷം ബാള്‍ട്ടിക് ജനതയുടെ ജീവിതം

സ്വത്വപരമായും മതപരമായുമെല്ലാമുള്ള തെരഞ്ഞെടുപ്പുകളിലൂടെ നിര്‍മിച്ചെടുക്കുന്ന ദേശീയതാ സങ്കല്‍പ്പം മറ്റൊരു വ്യവസ്ഥാപിത സമ്പ്രദായത്തില്‍ ജനതയെ മാനസികമായി തളച്ചിടുന്നു

Image Full Width
Image Caption
പാട്ടുകളുടെ വിപ്ലവത്തിന്റെ വാർഷികം
Text Formatted

അഞ്ച്

ഷ്യന്‍ വിപ്ലവത്തിനു ശേഷം ബാള്‍ട്ടിക് രാജ്യങ്ങള്‍ സ്വതന്ത്രമാക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികം കൊണ്ടാടുന്ന വേളയായിരുന്നു അക്കൊല്ലം. നിരവധി മ്യൂസിക് കണ്‍സേര്‍ട്ടുകളും മ്യൂസിയങ്ങളിലെ പ്രത്യേക പ്രദര്‍ശനങ്ങളും ആട്ടവും പാട്ടുമെല്ലാമായി ഗംഭീര പരിപാടികള്‍. ബാള്‍ട്ടിക് സംഗീത സദസുകളില്‍ ലിത്വാനിയന്‍ പതാകയുമായി ജനങ്ങള്‍ ആഘോഷപൂര്‍വ്വം ചുവടുവച്ചു. "സ്തുദന്റ് ഗാത്വേ'യിലുള്ള മ്യൂസിയത്തിനു മുമ്പിലായിരുന്നു ആദ്യം പങ്കെടുത്ത ആഘോഷ പരിപാടി. പിന്നീട് ലിത്വാനിയയിലെ ഏറ്റവും ജനകീയ കായിക വിനോദമായ ബാസ്‌ക്കറ്റ് ബോള്‍ കളി നടക്കാറുള്ള സ്റ്റേഡിയത്തിലും കുന്നിന്‍ മുകളിലെ തുറസായ സ്ഥലത്തുമെല്ലാം ഞങ്ങള്‍ പോയി. എല്ലായിടത്തും ഒരു ചെറിയ തീക്കുണ്ഠം അണയാതെ സൂക്ഷിച്ചിരുന്നു. വര്‍ണശബളമായ നാടിന്റെ തനതായ വസ്ത്രങ്ങളണിഞ്ഞ യുവതീയുവാക്കള്‍ പാട്ടുകളുടെ വിപ്ലവത്തെ ഞങ്ങള്‍ക്കു മുമ്പില്‍ പുനര്‍ജനിപ്പിച്ചു. 

ലിത്വാനിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്
ലിത്വാനിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്

വില്‍നസിലും കൗണസിലുമെല്ലാം വാസ്തുശില്‍പ ചാതുര്യമുള്ള ഭീമാകാരന്‍ സൗധങ്ങള്‍ കാണാം. ഇവ്വിധമുള്ള യൂറോപ്യന്‍ വാസ്തുവിദ്യകളില്‍ അനുരക്തനായ ഞങ്ങളുടെ അമേരിക്കന്‍ കൂട്ടുകാരന്‍ ജെയിംസ് തന്റെ കെട്ടിടപ്രണയം ഞങ്ങളോട് പങ്കുവച്ചു. ഇത്തരം സൗധങ്ങളെല്ലാം ഇന്റര്‍വാര്‍ കാലത്ത് പണിതീര്‍ത്തതാണെന്ന് ക്രിസ്റ്റീന മറുപടി കൊടുത്തു. സാറിസ്റ്റ് കാലത്ത് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളായി പണിതീര്‍ത്ത് ഇന്ന് കാത്തലിക് പള്ളികളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭീമന്‍ പള്ളികളും സ്വതന്ത്ര ഭരണകാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളുമെല്ലാമാണ് പ്രധാന നഗരഭംഗികള്‍. എന്നാല്‍ സോവിയറ്റ് കാലത്ത് പണി ത