Wednesday, 20 October 2021

Children's Book


Text Formatted

മുതലാളിത്തത്തെക്കുറിച്ച്

കുട്ടികള്‍ക്ക് രണ്ടു പുസ്തകങ്ങള്‍

Image Full Width
Text Formatted

ന്താണ് മുതലാളിത്തമെന്ന്​ കുട്ടികളോടു സംസാരിക്കുന്ന രണ്ടു പുസ്തകങ്ങളെക്കുറിച്ചാണ് ഇത്തവണ പറയാനുദ്ദേശിക്കുന്നത്. ഗ്രീസിലെ ധനകാര്യമന്ത്രി ആയിരുന്ന യാനിസ് വാരുഫാകിസ് എഴുതിയ Talking to My Daughter - A Brief History of Capitalism ആണ് ആദ്യത്തേത്. പന്ത്രണ്ടു വയസ്സെങ്കിലും ആയ കുട്ടികള്‍ക്കു വായിക്കാവുന്ന പുസ്തകമാണിത്. സിഡ്‌നിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയായ മകള്‍ക്കായി എഴുതിയ പുസ്തകമാണിത്. തന്റെ ആദ്യഭാര്യയിലെ മകള്‍. Capital എന്ന പേരില്‍ ലിസ്ബണില്‍ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രമുള്ള പുസ്തകമാണ് രണ്ടാമത്തേത്. അല്‍ഫോണ്‍സോ ക്രൂസ് ആണ് അതെഴുതിയത്. 

സമ്പദ് വ്യവസ്ഥ സാമ്പത്തികശാസ്ത്രജ്ഞര്‍ക്കു മാത്രമായി വിട്ടുകൊടുക്കാനാവാത്തത്ര മര്‍മപ്രധാനമാണ് എന്നു പറഞ്ഞുകൊണ്ടാണ് യാനിസ് തന്റെ പുസ്തകം ആരംഭിക്കുന്നത്. എന്നിട്ട് ഓരോ അധ്യായങ്ങളിലായി എന്തുകൊണ്ടാണ് ഇത്രയും അസമത്വം, കമ്പോള സമ്പദ് വ്യവസ്ഥയുടെ ഉത്ഭവം (മുതലാളിത്തം എന്നതിനു പകരം കമ്പോള സമ്പദ് വ്യവസ്ഥ എന്ന പ്രയോഗമാണ് യാനിസ് ഉപയോഗിക്കുന്നത്.) കടവും ലാഭവും തമ്മിലുള്ള കല്യാണം, ബാങ്കിംഗിന്റെ കണ്‍കെട്ടു വിദ്യ, രണ്ട് ഈഡിപ്പല്‍ കമ്പോളങ്ങള്‍, ഭൂതാവിഷ്ടമായ യന്ത്രങ്ങള്‍, അരാഷ്ട്രീയമായ പണം എന്ന അപകടകരമായ ഭ്രമം, മണ്ടന്‍ വൈറസുകള്‍ എന്നീ കാര്യങ്ങളാണ് വിശദീകരിക്കുന്നത്. 

yanis
യാനിസ് വാരുഫാകിസ്

""എല്ലാ കുട്ടികളും നഗ്‌നരായി ജനിക്കുന്നു. എന്നാല്‍ അവരില്‍ ചിലര്‍ ഉടനെ തന്നെ ഏറ്റവും മികച്ച ബൂട്ടിക്കുകളില്‍ നിന്നു വാങ്ങിയ വിലപിടിപ്പുള്ള ഉടുപ്പുകളിടുന്നു. പക്ഷേ, ഭൂരിപക്ഷവും പഴന്തുണിയുടുക്കുന്നു. അവര്‍ കുറച്ചു വളരുമ്പോള്‍ ബന്ധുക്കളും അപ്പൂപ്പന്മാരും അമ്മൂമ്മമാരും എപ്പോഴും കൂടുതല്‍ കൂടുതല്‍ പുതിയ ഉടുപ്പുകള്‍ കൊണ്ടു വരുമ്പോള്‍ അവര്‍ക്ക് ദേഷ്യം വരും. കാരണം ഉടുപ്പുകളല്ല പുതിയ ഐഫോണ്‍ പോലുള്ള സമ്മാനങ്ങളാണ് അവര്‍ക്കു വേണ്ടത്. പക്ഷേ, അതേസമയം ഓട്ട വീഴാത്ത ഒരു ഷൂസിട്ട് സ്‌ക