Wednesday, 20 October 2021

Rural Economy


Text Formatted

അസ്വസ്ഥമാകുന്ന ഗ്രാമീണ ഇന്ത്യ - 4

ഗ്രാമങ്ങൾ സംഘർഷഭരിതമാണ്​

ഗ്രാമീണ മേഖല നേരിടുന്ന, ഭാവിയില്‍ രൂക്ഷമാകാന്‍ സാധ്യതയുള്ള, വിഭവ സംഘര്‍ഷങ്ങള്‍ പുതിയൊരു വികസനാവബോധത്തെ സംബന്ധിച്ച സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. 

Image Full Width
Image Caption
മഹാരാഷ്ട്രയിലെ പാര്‍ഘറില്‍ ബുള്ളറ്റ് ട്രയിൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ഗ്രാമീണ കര്‍ഷകരും ആദിവാസികളും / Photo: Shashi Sonawane
Text Formatted

ലേഖന പരമ്പരയുടെ ആദ്യം ഗോവന്‍ ജനതയും, മഹാരാഷ്ട്രയില്‍ പാല്‍ഘറില്‍ ആദിവാസി ജനതയും, ബുന്ദേല്‍ഘണ്ഡില്‍ കെന്‍ നദി സംരക്ഷണത്തിന്​ തദ്ദേശവാസികളായ സ്ത്രീകളും നടത്തുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച്​സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെമ്പാടും ഇത്തരം നൂറുകണക്കായ ജനകീയ പ്രക്ഷോഭങ്ങള്‍, പ്രാദേശിക ജനങ്ങളുടെ മുന്‍കൈയ്യില്‍ നടക്കുന്നുണ്ട്. അടിസ്ഥാന പ്രകൃതി വിഭവ സംരക്ഷണവും വിഭവാധികാരം ഉറപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വന്‍കിട വ്യവസായ കോറിഡോറുകള്‍, എക്​സ്​പ്രസ്​ ഹൈവേകള്‍, അതിവേഗ റെയില്‍പാതകള്‍, വന്‍കിട അണക്കെട്ടുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവക്ക്​ വന്‍തോതിൽ ഭൂമി ഏറ്റെടുക്കലും പൊതുവിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണവും അടിസ്ഥാന പ്രകൃതി വിഭവങ്ങളുടെയും പാരിസ്ഥിതിക സേവനങ്ങളുടെയും ഞെരുക്കത്തിലേക്കാണ് നയിക്കുന്നതെന്നും അതിന്റെ ആദ്യ ഇര ഗ്രാമീണ മേഖലയില്‍ വസിക്കുന്നവരാണെന്നമുള്ള തിരിച്ചറിവ് ജനങ്ങളില്‍ ഉടലെടുത്തിരിക്കുകയാണ്.

അതേസമയം പൊതുമേഖലകളെയും വിഭവങ്ങളെയും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് അടിപ്പെടുത്തുന്ന നയങ്ങളുമായി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഗവണ്‍മെന്റുകളും മുന്നിട്ടിറങ്ങുന്നു. വിഴിഞ്ഞം തുറമുഖം തൊട്ട് ഇന്‍ഷൂറന്‍സ് മേഖലയിലെ സ്വകാര്യ നിക്ഷേപം വരെ ഉദാഹരണങ്ങളായി മുന്നിലുണ്ട്. സാമ്പ്രദായിക വികസന കാഴ്ചപ്പാടുകളുമായി രാഷ്ട്രീയ കക്ഷികളും അവര്‍ നയിക്കുന്ന ഭരണകൂടങ്ങളും ഒരു ഭാഗത്തും വികസനത്തിന്റെ ഇരകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ മറുഭാഗത്തും നില്‍ക്കുന്ന പുതിയ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളാണ് ഇന്ന് ഇന്ത്യയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന, അവരുടെ സ്വപ്ന പദ്ധതികളെന്ന് വി