Monday, 18 October 2021

Semiotics of Hindutva Politics


Text Formatted

കേരള ഹിന്ദുത്വത്തിന്റെ ഒരു 'ഹൈദഗര്‍ മൊമെൻറ്​' 

‘ഹിന്ദുത്വയാവുക' എന്ന, കേരളത്തില്‍ പലയിടത്തും ഇപ്പോഴും നിലനില്‍ക്കുന്ന സാമൂഹ്യനാണത്തിന്റെ അവസ്ഥയില്ലാതാക്കാന്‍ പരിവാര്‍ വര്‍ഷങ്ങളായി കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. 

Image Full Width
Image Caption
ഔദ്യോഗികമായി ബി.ജെ.പി അംഗത്വം നേടിയ ഇ. ശ്രീധരന് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Text Formatted

2002ല്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച Semiotics of Terror എന്ന ലേഖനത്തില്‍, എങ്ങനെയാണ് പരിവാര്‍ രാഷ്ട്രീയം ‘പൊലീസ് മുതല്‍ ഹോസ്പിറ്റല്‍' വരെയുള്ള സ്ഥാപനങ്ങളിലേക്ക് വേരുകളിറക്കുന്നത് എന്നതിനെപ്പറ്റി തനിക സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. ഇത്തരം വേരുറപ്പിക്കലുകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനോളം തന്നെ പഴക്കമുള്ളതാണ് എന്ന് അവര്‍ കൃത്യമായി സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള വേരുറപ്പിക്കലിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് സാമൂഹ്യാംഗീകാരമുള്ള വ്യക്തികളെ ഈ രാഷ്ട്രീയത്തിലേക്കടുപ്പിക്കുക എന്നത്. കേരളം പ്രതിരോധിച്ച പരിവാര്‍ രാഷ്ട്രീയത്തെ പ്രസിദ്ധരിലൂടെ സാധാരണപ്പെടുത്തി (normalise), താഴെത്തട്ടിലേക്ക് അരിച്ചിറങ്ങാനും അതുവഴി സാമൂഹ്യ അംഗീകാരം ലഭിക്കാനുമുള്ള (Trickle Down Social Acceptance), പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലെങ്കിലും, വളരെ കാര്യക്ഷമമായി പരിവാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ദശാബ്ദങ്ങളായിട്ട്.

ഇ. ശ്രീധരന്റെ പരിവാര്‍ പ്രവേശനവും, പ്രസ്താവനകളും അതുണ്ടാക്കാന്‍ പോകുന്ന ചലനങ്ങളും പഠനവിധേയമാക്കാന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളോ, ചിന്തകരോ മുതിര്‍ന്നിട്ടില്ല എന്നത് കൗതുകകരമാണ്

ഐ.എസ്.ആര്‍.ഒ തലവനായിരുന്ന മാധവ മേനോന്‍, ജസ്റ്റിസ് ശ്രീദേവി, പത്രപ്രവര്‍ത്തക ലീല മേനോന്‍ തുടങ്ങിയ പ്രമുഖരെ തങ്ങളിലേക്ക് അടുപ്പിക്കാനും തങ്ങളുടെ രാഷ്ട്രീയ വിചാരങ്ങളെ വ്യാപിപ്പിക്കാനും വളരെ കാര്യക്ഷമമായി തന്നെ കഴിഞ്ഞിട്ടുണ്ട് പരിവാര്‍ രാഷ്ട്രീയത്തിന്. ഒരുകാലത്ത്, കേരളത്തിലെ സവര്‍ണ സമുദായങ്ങള്‍ ‘നാണക്കേടും', ‘അനഭിലഷണീയവുമായി' കരുതിയിരുന്ന പരിവാര്‍ രാഷ്ട്രീയത്തിന് ക്രമാനുഗതമായ സ്വീകരണം ഈ സമുദായങ്ങളിലും മറ്റു സമുദായങ്ങളിലും ലഭിക്കുന്നതിന് സിനിമകള്‍ക്കപ്പുറമുള്ള പ്രതിഭകളെ വശീകരിക്കുന്നതിലൂടെ ഹിന്ദുത്വ