Wednesday, 20 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി
ഒരു എക്സ് ഗള്‍ഫുകാരന്റെ വര്‍ത്തമാനങ്ങള്‍- 11

പ്രവാസിയുടെ ‘വര്‍ക്ക് ഫ്രം ഹോം'

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

മുമ്പ്, ജോലിചെയ്യാന്‍ വീട്ടില്‍ നിന്ന് ലോകത്തേക്ക് ഇറങ്ങി നടന്നു. ഇപ്പോള്‍ ലോകം വീട്ടിലേക്ക് ഇറങ്ങി നടക്കുന്നു. ഈ ജീവിതത്തിനും ഒരു പേരിടണം. 'പ്രവാസം' പോലെ സുന്ദരമായൊരു പേര്

ണ്ടു ദശകക്കാലത്തെ പ്രവാസജീവിതത്തിനുശേഷം തിരിച്ചെത്തുമ്പോള്‍ പ്രവാസം എനിക്കെന്തായിരുന്നു എന്ന് കൃത്യമായി ഇനിയും മനസ്സിലായിട്ടില്ല. അതിന് ഒരുത്തരം കിട്ടാന്‍ കുറേ കാലങ്ങള്‍കൂടി എടുത്തേക്കും. എങ്കിലും ചില ഉപചോദ്യങ്ങളിലൂടെ അതിന് ഉത്തരം കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ‘എന്തായിരുന്നു എനിക്കു ലഭിച്ച ഏറ്റവും വലിയ കാര്യം' എന്നത് ആ ഉപചോദ്യങ്ങളില്‍ ഒന്നാണ്.

എനിക്ക് തോന്നുന്നത് യു.എ.ഇയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധ്യമായ യാത്രകളായിരുന്നു ഏറ്റവും വലിയ നേട്ടം എന്നാണ്. അതുവഴി വിവിധ നാടുകളേയും സംസ്‌കാരങ്ങളേയും കാലാവസ്ഥകളേയും കുറച്ചെങ്കിലും അടുത്തറിയാന്‍ പറ്റി. ഗള്‍ഫിലെ 55 ഡിഗ്രി ചൂടും സ്വീഡനിലെ -20 ഡിഗ്രി തണുപ്പും ശരീരവുമായി ഏതുതരം യുദ്ധം നടത്തുമെന്ന് എനിക്കിപ്പോള്‍ അറിയാം. സ്വിറ്റ്‌സര്‍ലാന്റിന്റെ തലസ്ഥാനനഗരിയായ ബയേണിനുമേല്‍ മഞ്ഞുപൊഴിയുന്നത് കണ്ടിട്ടുള്ളതുകൊണ്ട് ‘snowy evening' എന്ന് ഏതെങ്കിലും പുസ്തകത്തില്‍ വായിച്ചാല്‍ എന്റെ തലയ്ക്കുള്ളിലും മഞ്ഞുപൊഴിയും. എത്ര മനോഹരരംഗമാണത്! യൂറോപ്പിലെ ചുവന്ന തെരുവുകളെപ്പറ്റി ആരെങ്കിലും പറയുകയാണെങ്കില്‍, ആംസ്റ്റര്‍ഡാമിന്റെ പിങ്ക് വെട്ടത്തില്‍ മുങ്ങിയ കുറേയേറെ ഇമേജുകള്‍ മനസ്സിലൂടെ ഓടിപ്പോകും. ഫ്രാങ്ക്ഫര്‍ട്ടിലെ ഇടുങ്ങിയ ഗോവണികളുടെ ഓരോ ലാന്റിംഗിലും നിന്ന് കറുത്തതും വെളുത്തതും ഇരുനിറക്കാരുമായ സുന്ദരികള്‍ സന്ദര്‍ശകരെ കൈയ്യാട്ടി വിളിക്കുന്നു.
ലണ്ടനില്‍ എനിക്ക് നിര്‍ഭയനായ ഗാന്ധിയെ കാണാന്‍ പറ്റി. തകര്‍ക്കപ്പെടുമെന്നോ വീണ്ടും വീണ്ടും വെടിവെക്കപ്പെടുമെന്നോ ഭയക്കാതെ നെല്‍സണ്‍ മണ്ടേലയോടും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോടും എബ്രഹാം ലിങ്കനോടും സൊറപറഞ്ഞ് കയ്യിലൊരു ഊന്നുവടി പോലുമില്ലാതെ വെസ്റ്റ് മിന്‍സ്റ്റേഴ്‌സ് സ്‌ക്വയറില്‍ നമ്മുടെ ഗാന്ധിജി തലയുയര്‍ത്തി നില്‍ക്കുന്നു. 

പ്രവാസികളുടെ സ്വാധീനത്തെ കേവലം സാമ്പത്തിക ക്രയവിക്രയങ്ങളുടെ അടിസ്ഥാനത്തി