Wednesday, 20 October 2021

Reading a Poet


Text Formatted

വാക്കിന്റെ വില അഥവാ വേഡ്‌സ്‌ വര്‍ത്ത് 

കോവിഡ്കാലത്ത് വേഡ്‌സ്‌വര്‍ത്തിനെ വീണ്ടും വായിക്കുമ്പോള്‍

Image Full Width
Image Caption
വില്യം വേഡ്‌സ്‌വര്‍ത്ത് / Portrait by H. W. Pickersgill, Wikimedia Commons
Text Formatted

നിയൊരിക്കലും നമുക്ക് കാണാനോ അനുഭവിക്കാനോ കഴിയുമെന്ന് കരുതിയിട്ടില്ലായിരുന്ന തെളിഞ്ഞ ആകാശവും മലിനീകരണമുക്തമായ ജലസ്രോതസ്സുകളും ഈ മഹാമാരിക്കാലത്ത് സാധ്യമായി എന്നത്  ഭൂമിയുടെ നിലനില്‍പിനെക്കുറിച്ച് ആകുലപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും മഹാമാരിയുടെ വ്യഥകള്‍ക്കിടയിലും അകമേ സന്തോഷിപ്പിച്ചിരിക്കും.

സാഹിത്യാവിഷ്‌കാരങ്ങളിലും ഭാവികാല സിദ്ധാന്തരൂപീകരണത്തിലും നമ്മെ ഇന്ന് ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരി പ്രകടമായ സ്വാധീനം ചെലുത്തുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പേ, പ്രവചന സ്വഭാവത്തോടെ, മനുഷ്യപ്രവൃത്തിയുടെ ഫലം എന്താകും എന്ന ആശങ്ക പ്രകടിപ്പിച്ച കവിയാണ് വില്യം വേഡ്‌സ്‌വര്‍ത്ത്. വ്യാവസായിക വിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രാരംഭകാലത്തുതന്നെ ക്രാന്തദര്‍ശിയായ കവി ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കവിയുടെ വാക്കിന്റെ വില നമ്മള്‍ തിരിച്ചറിയാതെ പോയി എന്ന തോന്നലാണ് വേഡ്‌സ്‌വര്‍ത്തിന്റെ കവിതകള്‍ വീണ്ടും വായിക്കാനെടുക്കുന്നവരില്‍ സൃഷ്ടിക്കുന്നത്. 

ലൈന്‍സ് റിട്ടണ്‍ ഇന്‍ ഏര്‍ളി സ്​പ്രിങ്​ 

1798 ല്‍ പ്രസിദ്ധീകരിച്ച, കാല്‍പനിക കവിതയുടെ മാനിഫെസ്റ്റോയായി കണക്കാക്കുന്ന കാവ്യസമാഹാരമായ ‘ലിറിക്കല്‍ ബാലഡ്‌സില്‍'  ഉള്‍പ്പെട്ട ലൈന്‍സ് റിട്ടണ്‍ ഇന്‍ ഏര്‍ളി സ്​പ്രിങ്​  എന്ന കവിതയില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നത് കാണുക.

I heard a thousand blended notes,
While in a grove I sate reclined,
In that sweet mood when pleasant thoughts
Bring sad thoughts to the mind.
To her fair works did Nature link
The human soul that through me ran;
And much it grieved my heart to think
What man has made of man.

കവിതയ്ക്ക് നല്‍കിയ ശീര്‍ഷകത്തില്‍ വസന്തഋതുവിന്റെ ആരംഭത്തിലാണ് ഈ കവിത എഴുതുന്നത് എന്ന്  കവി വ്യക്തമാക്കിയിരിക്കുന്നു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇംഗ്ലീഷ് ശൈത്യകാലം. മാര്‍ച്ചോടെ വസന്തം വരികയായി. ശൈത്യകാലം കഴിഞ്ഞ ഉടനെയാണ് വസന്തകാലം. ഷെല്ലിയ