Wednesday, 20 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

നാല്: വേരുകളുടെ വെളുത്തയറ്റങ്ങളില്‍ മീനുകളുമ്മവയ്ക്കും നേരങ്ങളില്‍

മേരിയെ കാണണം പോലെ എന്ന വാചകം കേട്ടുണര്‍ന്ന മുഴുവന്‍ ഓര്‍മ്മകളും കൂട്ടമായി സോളമനു ചുറ്റും വന്നിരുന്നു. ഏതോ ഉത്സവപ്പറമ്പില്‍ ചൂതുകളിക്കുന്നവര്‍ക്ക് ചുറ്റുമുള്ള ജനക്കൂട്ടത്തെ പോലെ പരസ്പരം പിറുപിറുക്കലുകള്‍ ഉണ്ടായിരുന്നുവെങ്കിലും മേരിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് സോളമനോട് ചോദിക്കുവാന്‍ അവര്‍ക്ക് ധൈര്യം പോരായിരുന്നു. സോളമനാണെങ്കില്‍ ഇരുപത്തിയൊന്നാം ഓര്‍മ്മ പറഞ്ഞ പഴയ കാര്യങ്ങളോര്‍ത്ത് മേരിയോടുള്ള സ്‌നേഹവും സങ്കടവും തീവ്രമായി തിരിച്ച് വന്നതില്‍ പെട്ട് ഉഴറുകയായിരുന്നു. താന്‍ എന്താണ് പറഞ്ഞതെന്നും എന്ത് കൊണ്ടാണത് പറഞ്ഞത് എന്നൊന്നും അയാള്‍ക്ക് ആ സമയം ഓര്‍ക്കുവാന്‍ കഴിഞ്ഞില്ല. സോളമന്റെ അവസ്ഥ ഒന്നാമോര്‍മ്മ മനസിലാക്കി. തലയില്‍ ചോദ്യചിഹ്നങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നാം ഓര്‍മ്മ ഇരുപത്തിയൊന്നാം ഓര്‍മ്മയോട് തര്‍ക്കിച്ചു.

"നിങ്ങളുടെ കഥ പറച്ചില്‍ രീതി ശരിയായി തോന്നുന്നില്ല. ഒന്നില്‍ നിന്നും ഇരുപത്തിയൊന്നാം ഓര്‍മ്മയിലേക്ക് നേരിട്ട് കടന്നതു കൊണ്ടാണോ എന്നറിയില്ല. അവര്‍ കണ്ട സ്വപ്നങ്ങളും ആ ജിപ്‌സിയും എന്തുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് പോലും വിശദീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല.'
ഇരുപത്തിയൊന്നാം ഓര്‍മ്മ കൈമലര്‍ത്തി.
"ഒരു പക്ഷേ അത് തൊട്ടടുത്ത ഓര്‍മ്മയുമായി ബന്ധപ്പെട്ട് കിടക്കുകയായിരിക്കാം'
"സോളമനു മേരി തന്നെ ഉപേക്ഷിച്ചത് എന്തിനെന്ന് അറിയുന്നതിനു ഈ ഒരേ ഒരു വഴി മാത്രമേയുള്ളൂ'
"ഇത് സത്യം തന്നെയാണെന്ന് ആര്‍ക്കാണ് തീര്‍ച്ച?''
"എനിക്ക്'
സോളമന്റെ ശബ്ദത്തില്‍ കുറച്ചു ഓര്‍മ്മകള്‍ ഒതുങ്ങി. 
"മേരി സോളമനെ ഉപേക്ഷിച്ച കാരണം കണ്ടെത്തുവാന്‍ ഒരു വഴിയുണ്ട്'
"അതെന്താണ്?''
"നമ്മള്‍ തന്നെ. നമ്മളുടെ മുഴുവന്‍ കഥയും അറിയുന്നതിലൂടെ മേരിയുടെ വിടവാങ്ങലും മരണവും സംബന്ധിച്ച എന്തെങ്കിലും സൂചന സോളമനു ലഭിക്കും.'

"പക്ഷെ മേരി ഇവിടെ നിന്നും പോകുന്നതു വരെയുള്ള ഓര്‍മ്മകളല്ലേ ഇവിടുള്ളൂ.'
"മതി