Saturday, 23 October 2021

Contemporary Marxism


Text Formatted

പോസ്റ്റിസങ്ങള്‍‍ക്കെതിരെ:

സമകാല മാർക്‌സിസ്റ്റ് വിമർശനത്തിന്റെ വെല്ലുവിളികള്‍

മാര്‍ക്‌സ് നടത്തിയത് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ അതിനിശിതമായ വിമര്‍ശനമാണ്. വാസ്തവത്തില്‍ അതൊരു ‘പോസ്റ്റ്- പൊളിറ്റിക്കല്‍ ഇക്കോണമി’യാണ്.

Image Full Width
Image Caption
റുമാനിയയിലെ മൊഗസോയ പാലസിനടുത്ത്​ സ്​ഥാപിച്ചിരുന്ന ലെനിന്‍ പ്രതിമ പൊളിച്ചുനീക്കിയപ്പോൾ. മുമ്പുണ്ടായിരുന്ന ചർച്ച്​ പുനഃസ്​ഥാപിക്കാനാണ്​ പ്രതിമ മാറ്റിയത്​ / Photo: Wikimedia Commons
Text Formatted

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗത്തെപ്പോലെ ഇത്രയും രൂക്ഷമായ സംവാദങ്ങള്‍ക്ക് കാരണമായ മറ്റൊരു രാഷ്ട്രീയപദ്ധതിയില്ല. ഒരു ദീര്‍ഘകാല ചരിത്രപശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മുതലാളിത്തം അതിന്റെ ശൈശവദശ

marx
കാള്‍ മാര്‍ക്‌സ്, 1861

പിന്നിടുന്നതിനു മുൻപേ അതിനെതിരെയുള്ള സോഷ്യലിസ്റ്റ് ആശയങ്ങളും മേല്‍ക്കൈ നേടുന്നതായി കാണാം. സ്വകാര്യസ്വത്തും ഭരണകൂടവും മുതലാളിത്തത്തിന് മുന്‍പേയുള്ള സ്ഥാപനങ്ങളാണ്. എന്നാല്‍ മുതലാളിത്തം ആവിര്‍ഭവിച്ചശേഷമാണ് ഈ രണ്ടു സ്ഥാപനങ്ങളെയും വിമര്‍ശിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയം ശക്തമാവുന്നത്. ഇവയെ സംരക്ഷിക്കുന്നു എന്നത് മുതലാളിത്ത സംവിധാനത്തിനെതിരെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയവിമര്‍ശനത്തിന്റെ കുന്തമുനകള്‍ ആകുന്നുണ്ട് എന്ന് നമുക്കറിയാം. ഫ്യൂഡലിസം തകരുകയും മുതലാളിത്തം രൂപംകൊള്ളുകയും ചെയ്തു എന്ന ചരിത്രസാഹചര്യത്തിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയം ശക്തിപ്പെടുന്നത്. മുതലാളിത്തത്തിന്റെ സ്വകീയമായ ഉല്‍പാദനബന്ധങ്ങളെയും ഉല്‍പാദനരീതിയെത്തന്നെയും വിമര്‍ശിക്കുന്നതും മുതലാളിത്തത്തിന്റെ സൃഷ്ടിയല്ലാത്ത, മുതലാളിത്തത്തിനു മുന്‍പുതന്നെ ചരിത്രത്തില്‍ സാമൂഹിക പരീക്ഷണങ്ങളുടെ ഭാഗമായി രൂപംകൊണ്ട ഭരണകൂടം, സ്വകാര്യസ്വത്ത് എന്നിവയെ ചോദ്യം ചെയ്യുന്നതും പരസ്പര ബന്ധമുള്ള പ്രയോഗരാഷ്ട്രീയമാണെങ്കിലും ചരിത്രപരമായ അര്‍ത്ഥത്തിലും അമൂര്‍ത്തമായ അര്‍ത്ഥത്തിലും വ്യത്യസ്തമായി കാണേണ്ടതുണ്ട്. മുതലാളിത്തം തന്നെ ഭാഗികമായ ഒരു വിമര്‍ശനം ഈ രണ്ടു സ്ഥാപനങ്ങള്‍ക്കെതിരെയും നടത്തുന്നുണ്ട്. ആദ