Monday, 18 October 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 4

നമ്മെ നിശ്ശബ്ദമാക്കിക്കളയുന്ന ഒരു പുലരി

ഉദയത്തിന്റെ ആ അതിസുന്ദര നിമിഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കിലെന്ന് ആശിച്ചു

Image Full Width
Image Caption
ഹെയ്‌ലി റിസോട്ടില്‍ ലേഖകന്‍
Text Formatted

ദീര്‍ഘവും ക്ലേശകരവുമായൊരു പകല്‍യാത്രക്കും പാതിരാവോളം നീണ്ട തീന്‍മേശ ചര്‍ച്ചകള്‍ക്കും ശേഷം മതികെട്ടുറങ്ങേണ്ടതാണ്. തലേന്നത്തെ ഉറക്കവും ബാക്കിയുണ്ട്. ഡോക്ടറുടെ ഫ്‌ളാറ്റില്‍ വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്, പുലരുന്നതിനെത്രയോ മുന്‍പ് എഴുന്നേറ്റ് യാത്രപുറപ്പെടുകയും ചെയ്തു.
ഹെയ്‌ലി റിസോട്ടിലെ ശീതികരിച്ച മുറിയിലെ ഉയര്‍ന്ന ശയ്യാസുഖം തരുന്ന മെത്തയിലെ കട്ടിയുളള പുതപ്പിനടിയില്‍ ഏറെ കാത്തുകിടന്നിട്ടും പക്ഷെ ഉറക്കം കടന്നുവന്നില്ല. പിന്നീടെപ്പോഴോ അര്‍ദ്ധമയക്കത്തിലേക്ക് ആണ്ടു പോയി. ഇടക്കെപ്പോഴൊക്കയോ ഉണര്‍ന്നു. പുലരുമ്പോള്‍ കാത്തിരിക്കുന്നത് ഒരു അത്ഭുതമാണെന്ന സൂചന ഡോ.അജിന്‍ മുൻപേ നല്‍കിയിരുന്നു. പാതിയുറക്കത്തിലെ ഒരു തിരിഞ്ഞു കിടപ്പിനിടയിലാണ് സുതാര്യമായ അകം ജാലക തിരശ്ശീലക്കപ്പുറം ഒരു ചുവപ്പുരാശി കണ്ണില്‍പ്പെടുന്നത്. ചാടിയെഴുന്നേറ്റ് ബാല്‍ക്കണിയിലെത്തിയപ്പോള്‍ ഉദയത്തിനുള്ള തയ്യാറെടുപ്പിലാണ് സൂര്യന്‍. എല്ലാവരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. ഏറ്റവും മനോഹരമായ ദൂരക്കാഴ്ച ലഭ്യമാകുന്നതില്‍ പെട്ടതായിരുന്നു രണ്ടാം നിലയില്‍ റിസോട്ടിന്റെ മധ്യഭാഗത്തായി ഞങ്ങള്‍ക്ക് കിട്ടിയിരുന്ന മുറികള്‍. പതുക്കെപ്പതുക്കെ  ഇരുട്ടിനെ വകഞ്ഞുമാറ്റി ചക്രവാളത്തില്‍ ചുകന്ന പ്രകാശം പരന്നുതുടങ്ങി. മുന്‍പില്‍ നിറങ്ങളുടെ ഒരിന്ദ്രജാലം. ഹോട്ടലിന് അഭിമുഖമായി താഴെ പരന്നുകിടക്കുന്നത് ഇടതൂര്‍ന്ന വനം നിറഞ്ഞ റിഫ്റ്റ്‌വാലിയാണ്. നെച്ചിസാര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാണ് ആ സംരക്ഷിത പ്രദേശം.

Ethiopia
അര്‍ബാമിഞ്ചിലെ പുലരി ( ഹെയ്‌ലി റിസോട്ടില്‍ നിന്നുള്ള കാഴ്ച)

ആ പച്ചമേലാപ്പുകള്‍ക്കപ്പുറം ചാമോ തടാകം. മറ്റൊരു വശത്ത് അബായ തടാകത്തിന്റെ വിദൂരദൃശ്യം. മഞ്ഞണിഞ്ഞ പുലരിയാണ്. അതിനിടയിലൂടെ സൂര്യന്റെ ആദ്യ രശ