Wednesday, 20 October 2021

Reading a Poet


Text Formatted

ലളിത സവാരിക്കാരൻ

ജീവിതം എന്ത് എന്ന ഏറ്റവും ഗഹനമായ ചോദ്യത്തിന് ഇത്രയും ലളിതമായി ഉത്തരം പറഞ്ഞു തന്ന പി.പി.രാമചന്ദ്രൻ എന്ന രാമചന്ദ്രൻ മാഷല്ലാതെ വേറെ ആർക്കാണ് എന്റെ സ്വന്തം കവിയാവാൻ കഴിയുക?

Image Full Width
Image Caption
പി. പി. രാമചന്ദ്രന്‍
Text Formatted

കൂടുതലും ഗദ്യം വായിക്കാനാണ് വായനാ സമയങ്ങൾ ഞാൻ ഉപയോഗിച്ചിട്ടുള്ളത്. ഒരു ഗദ്യമെഴുത്തുകാരിയായി അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഞാൻ കവിയായിപ്പോയി. അപ്പോൾ ആരാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കവി എന്ന് ചോദിച്ചാൽ ഞാൻ എപ്പോഴും ആശയക്കുഴപ്പത്തിൽച്ചാടും. ഒരുപാട് പേരുടെ ഒരു പാട് കവിതകൾ ഒരൊറ്റക്കവിയുടെ കവിതയായിക്കണ്ട്, അതെല്ലാം എന്റെ കവിത എന്നാലോചിക്കാറാണ് പതിവ്. എങ്കിലും പ്രിയപ്പെട്ടൊരു കവിയുണ്ട്. ഇല്ലാതിരിക്കുമോ?

കവിത എനിക്ക് വേദനയും സുഖവും പിന്നെ എന്തെന്നറിയാത്ത ഇരുണ്ട സൗന്ദര്യവും മനസ്സിൽ വ്യാപിപ്പിക്കുന്ന ഒരനുഭവമാണ് . ഇരുട്ട് വരുന്ന സന്ധ്യയിൽ അജ്ഞാതമായ പാട്ടിന്റെ നേർത്ത അല ദൂരെ നിന്ന് കേൾക്കുമ്പോലുള്ള അനുഭവം തരുന്ന ഏത് കവിതയും എനിക്ക് ഇഷ്ടമാണ്.

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ,

""പല പല നാളുകൾ ഞാനൊരു പുഴുവായ്പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ പോക്കീ''

എന്ന് ബൈഹാർട്ട് പഠിച്ചു. തരം കിട്ടിയാൽ കൈയ്യിൽ മൂർച്ചയുളള നഖം കൊണ്ട് നുള്ള് വെച്ച് തരുന്ന ജാക്സൺമാഷ് ഞങ്ങൾ എല്ലാ പിള്ളേരെയും ഭീഷണിപ്പെടുത്തിയിരുന്നു. നാളേക്ക് എല്ലാരും ഈ പദ്യം കാണാതെ പഠിച്ചേക്കണം എന്ന്! വേറെ പഠിപ്പിക്കലൊന്നുമില്ല. ആ വരികൾ എഴുന്നേറ്റ് നിന്ന് കണ്ണുമടച്ചങ്ങ് ചൊല്ലുക. കേരള പാഠാവലിയിലെ ഒന്നാമത്തെ പാഠമായിരുന്നു അത്. വലിയൊരു ചിത്രശലഭത്തിന്റേയും ഒരു പ്യൂപ്പയുടേയും പടമുണ്ടായിരുന്നു കവിതയ്ക്കൊപ്പം. വീട്ടിൽ പായിൽ കാൽമുട്ട് രണ്ടും വയറോട് ചേർത്ത് ഉറങ്ങി ഉണരുമ്പോഴെല്ലാം ഞാനാ പ്യൂപ്പയെ ഓർത്തു. പവിഴക്കൂട് എന്ന വാക്ക് കാറ്റിൽ ജിമിക്കി തൂങ്ങിയാടും പോലെ മനസ്സിൽക്കിടന്നാടി.

ramachandran
പി. പി. രാമചന്ദ്രന്‍

പിന്നെയും കുറ