Tuesday, 19 October 2021

സാഹിത്യം


Text Formatted

മരണഭീതിയുടെ ഛായാചിത്രങ്ങള്‍ 

സമകാല മലയാള കഥയില്‍ മരണഭീതിയെയും അതില്‍നിന്നുരുവാകുന്ന നായകപദവിയെയും സൂക്ഷ്മമായി ഉപയോഗിച്ച ഒരു കഥാകൃത്ത് ജി. ആര്‍. ഇന്ദുഗോപനാണ്.

Image Full Width
Image Caption
ജി. ആര്‍. ഇന്ദുഗോപന്‍
Text Formatted

​​​​​​​രണത്തെക്കുറിച്ചുള്ള മനുഷ്യന്റെ ആകാംക്ഷകള്‍ക്കും സംശയങ്ങള്‍ക്കും മനുഷ്യനോളം പഴക്കമുണ്ട്. പൗരാണികമായി തുടര്‍ന്നുപോരുന്ന വിശ്വാസങ്ങള്‍ മുതല്‍ ശാസ്ത്രയുക്തികളിലധിഷ്ഠിതമായ ബോധ്യങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ മരണവുമായി ബന്ധപ്പെട്ട് എക്കാലത്തും നടന്നിരുന്നു. ഒരു സജീവ വസ്തു അതിന്റെ എല്ലാ ജൈവിക പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണവിരാമം നല്‍കുന്ന പ്രക്രിയയെയാണ് വൈദ്യശാസ്ത്രം മരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാ ജീവിവര്‍ഗങ്ങളിലും സാര്‍വത്രികമായി കാണപ്പെടുന്ന അനിവാര്യതയാണത്. മനുഷ്യനെ സംബന്ധിച്ച് ഈ അനിവാര്യത ബൗദ്ധികവും വൈകാരികവുമായ ഒരു പ്രശ്‌നമായി തുടര്‍ന്നുപോരുന്നുണ്ട്.

മരണം എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ മരണാനന്തരം എന്ന കൂട്ടിച്ചേര്‍ക്കല്‍ കൂടി മനുഷ്യന്റെ ചിന്തകളില്‍ ഉള്‍ച്ചേരുന്നു. ഇഹലോകത്തിനപ്പുറം പരലോകം എന്നൊരു സാധ്യത മനുഷ്യന്‍ സ്വപ്നം കാണുന്നു. ജീവിതം പോലെയോ അതിനേക്കാള്‍ മനോഹരമോ ആയ മറ്റൊന്ന് മരണാനന്തരം സംഭവിക്കുമെന്ന് പലരും വിശ്വസിക്കുകയും ചെയ്യുന്നു. യുക്തിവിചാരത്തിനപ്പുറം മതങ്ങളെയും വിശ്വാസങ്ങളെയുമാണ് മനുഷ്യന്‍ ഇതിനായി ആശ്രയിക്കുന്നത്. മരണം എന്ന അനിവാര്യതയെ നിഷേധിക്കാനുള്ള പ്രവണതയാണ് ഇത്തരം ചിന്തകള്‍ക്കൊക്കെ അടിസ്ഥാനം. ഈ നിഷേധം രൂപപ്പെടുന്നതിനുപിന്നില്‍ മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് മനുഷ്യരുടെ മരണഭീതിയാണ്.

The_Man_Made_Mad_with_Fear_by_Gustave_Courbet-
The Man Made Mad with Fear by Gustave Courbet. മരിച്ചുപോയവര്‍ തങ്ങളുടെ സ്വെെര്യജീവിതത്തിലേക്ക് കടന്നുകയറുമെന്ന ഭീതി നെക്രോഫോബിയ അനുഭവിക്കുന്ന മനുഷ്യര്‍ക്കുണ്ട്

നെക്രോഫോബിയ (Necrophobia), തനറ്റോഫോബിയ