Wednesday, 20 October 2021

Novella


Text Formatted

തൈമയും കൊളംബസും -4

രാജാക്കന്മാരും ചക്രവര്‍ത്തിയും

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

കൊളംബസ് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു ചെന്ന് തൈനോ പെണ്ണിന്റെ മേല്‍ നഗ്‌നനായി കിടക്കുകയായിരുന്ന ബാഷോവിനെ വലിച്ചെഴുന്നേല്‍പ്പിച്ച് മറ്റൊരു അറയിലെത്തിച്ചു.
അവിടെ പെഡ്രോ തല കുനിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
മുഖമടച്ചുളള ആദ്യത്തെ അടിയില്‍ തന്നെ ബാഷോ നിലത്തു വീണു.
അയാളുടെ മുന്നോട്ടുന്തിയ കോന്ത്രന്‍ പല്ലുകള്‍ക്കിടയിലൂടെ ചോര പുറത്തേക്ക് ചീറ്റി. നിലത്തു വീണു കിടക്കുന്ന ബാഷോവിനെ ചവിട്ടാന്‍ കാലുയര്‍ത്തിയപ്പോഴേക്ക് പെഡ്രോ വന്ന് കൊളംബസിനെ പിടിച്ചു മാറ്റി. 
""അഡ്മിറല്‍ എന്താണ് കാണിക്കുന്നത്? നമ്മളില്‍ ഒരാളെ തന്നെ തല്ലിച്ചതക്കുകയോ? ദയവു ചെയ്ത് ശാന്തനാകൂ.'' 
""ഇവന്‍, ഈ ദൈവത്തിനു നിരക്കാത്തവന്‍... നമ്മള്‍ ഈ ദ്വീപില്‍, ഈ ദേശത്ത് വന്നിരിക്കുന്നത് എന്തിനാണെന്നു പോലും മറന്ന്.''
""ക്ഷമിക്കണം, അഡ്മിറല്‍. പക്ഷെ നമ്മള്‍ ഇത് ആദ്യമായിട്ടല്ലോ. ഇതിനു മുന്‍പ് എത്രയോ...അതു കൊണ്ടാണ് നാവികര്‍..''
""അതു കൊണ്ട്? കൊളംബസ് വീണ്ടും ബാഷോയുടെ നേര്‍ക്കാഞ്ഞു. 
""കാനറി ദ്വീപുകളില്‍ വച്ച് അഡ്മിറല്‍ തന്നെ. അപ്പോ പിന്നെ നമുക്കെങ്ങനെയാണ് മറ്റ് നാവികരെ തടയാന്‍ കഴിയുക?'' പെഡ്രോ കൊളംബസിന്റെ മുഖത്തു നോക്കാതെ ചോദിച്ചു.
ബാഷോ വായിലെ ചോര തുടച്ചു കളഞ്ഞ് നിവര്‍ന്നു നിന്നു, ഏതു നിമിഷവും മറ്റൊരടി പ്രതീക്ഷിച്ചു കൊണ്ട്. 

കൊളംബസ് രണ്ടു ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
""കഴിഞ്ഞ ഒരാഴ്ച്ചയായി സ്വര്‍ണത്തിന്റെ സ്രോതസ്സ് അന്വേഷിച്ച് നടക്കാന്‍ തുടങ്ങിയിട്ട്. ഇതു വരെയ്ക്കും വിശ്വസനീയമായ ഒരു വിവരവും കിട്ടിയിട്ടില്ല. എത്രെയെണ്ണത്തിനെ പിടിച്ചു കൊണ്ടു വന്നു. കുറെയെണ്ണം മീനുകളെ പോലെ ചാടിപ്പോയി. തല്ലിയിട്ടും, കൈയും കാലും വെട്ടിയിട്ടും കാര്യമായൊന്നും തടഞ്ഞിട്ടില്ല. ആ പെണ്ണ് പറഞ്ഞ രാജാവിലാണ് തല്‍ക്കാലം പ്രതീക്ഷ. അതിനിടക്ക് ഇവനും മറ്റുളളവരും ചേര്‍ന്ന് ഉപദ്രവിച്ച് അവളെങ്ങാനും ചത്തു പോയാലോ?''
ബാഷോ വീണ്ടും തല താഴ്ത്തി. പെഡ്രോയും നിശബ്ദനായി.
""മൃഗങ്ങളെ പോലെ ജീവിക്കുന്ന ഈ തൈനോകള്‍ നമ്മുടെ അടിമകളാണ്. പക്ഷെ, കൊളംബസും സംഘവും വാഗ്ദാനം ചെയ്തിരിക്കുന്ന സ്വര്‍ണത്തില്‍ മാത്രമായിരിക്കണം തല്‍ക്കാലം നമ്