Wednesday, 20 October 2021

A Journey to Baltic


Text Formatted

കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റത്തെക്കുറിച്ച് ഒട്ടൊരല്‍ഭുതത്തോടെ
 

Image Full Width
Image Caption
വില്‍നേ നദി. ഇടതുഭാഗത്തായി ഉഷുപ്പീസ് നഗരം
Text Formatted

ആറ്

യൂറോപ്പിന്റെ യുഗസന്ധികളിലെ നിര്‍ണായക മുന്നേറ്റങ്ങള്‍ കടന്നുപോയ നഗരമാണ് ലിത്വാനിയയുടെ തലസ്ഥാനമായ വില്‍നസ്. ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട കടന്നുകയറ്റം വില്‍നസിലേക്ക് നടത്തിയത് ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയനാണ്. റഷ്യ പിടിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുത്തുന്നതിനു മുമ്പായി നെപ്പോളിയന്‍ വില്‍നസിലുണ്ടായിരുന്നു. നഗരത്തിന്റെ മനോഹാരിത ഏറെ ആസ്വദിച്ചു നെപ്പോളിയന്‍ അവിടുത്തെ മനോഹരമായ ശില്‍പചാതുര്യമുള്ള വില്‍നസ് കത്തീഡ്രല്‍ കണ്ടപ്പോള്‍ ഈ മനോഹരമായ പള്ളി എനിക്ക് ഉള്ളം കയ്യിലെടുത്ത് പാരീസിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പറഞ്ഞിരുന്നത്രേ. ഇതിനുശേഷം റഷ്യയിലെ സാറിസ്റ്റ് രാജാക്കന്മാരുടേയും പോളിഷ് രാജാക്കന്മാരുടേയുമെല്ലാം കടന്നുകയറ്റങ്ങള്‍ വില്‍നസ് നിസ്സഹായതയോടെ ഏറ്റുവാങ്ങി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം റഷ്യന്‍ ആര്‍മിയെ സോവിയറ്റ് ഗവണ്‍മെന്റ് പിന്‍വലിച്ചപ്പോള്‍ പോളിഷ് ആര്‍മി കടന്നുകയറുകയും വില്‍നസ് പിടിച്ചെടുക്കുകയുമെല്ലാം ചെയ്തിരുന്നു.

VILNUS
വില്‍നസ് കത്തീഡ്രല്‍

തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ വില്‍നസ് നഗരം പോളണ്ട് കയ്യില്‍വെച്ചു. അക്കാലത്ത് ലിത്വാനിയയുടെ തലസ്ഥാനം രണ്ടാം നഗരമായ കൗണസായി മാറി. തുടര്‍ന്ന് നടന്ന റഷ്യന്‍ പോളിഷ് യുദ്ധത്തിനുശേഷം പോളണ്ട് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി. ഇതെല്ലാം തന്നെ നൂറ്റാണ്ടുകളായുള്ള ജനതയുടെ കുടിയേറ്റങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യൂറോപ്യൻ ചരിത്രത്തിലെ നിർണ്ണായകമായ ഈ അന്തര്‍ദേശീയ ഇടപെടലുകളുടെ ഫലമായി വില്‍നസ് നഗരത്തില്‍ അധിവസിക്കുന്ന നിരവധിയായ റഷ്യന്‍, പോളിഷ് ജനവിഭാഗങ്ങളെ കാണാം. അവര്‍ക്ക് അവരുടേതായ പള്ളികളും സെമിത്തേരികളും സ്‌കൂളുകളും മറ്റ് വേണ്ടപ്പെട്ട സ്ഥാപനങ്ങളുമെല്ലാമുണ്ട്.