Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍-15

അസഹനീയമായ പുതുമകള്‍

എന്റെ ജീവിതം പെട്ടെന്ന്  മാറുകയാണെന്ന തോന്നല്‍ എനിക്കുണ്ടായി. ഏതു തരത്തിലുള്ള ബന്ധമെന്ന് വരച്ചിടാന്‍ കഴിയില്ലെങ്കിലും ഏതോ തരത്തില്‍ മൈത്രേയനുമായി ഒരു ബാന്ധവത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു എന്ന അറിവാണെനിക്കുണ്ടായത്.   

Image Full Width
Image Caption
മൈത്രേയന്‍
Text Formatted

പ്രണയത്തോട് സമാനമായ അര്‍ത്ഥത്തിലാണ് ""അസഹനീയമായ പുതുമ'' എന്ന് പ്രയോഗിക്കുന്നത്. പ്രണയത്തിന്റെ സാധാരണ അര്‍ത്ഥത്തില്‍ കവിയുന്ന ഒന്നാണത്. അസഹനീയം എന്ന് പറയുന്നത് ദുസ്സഹമായതു കൊണ്ടല്ല, താങ്ങാവുന്നതില്‍ അധികമായ  പ്രവാഹത്തെ സൂചിപ്പിക്കാനാണ്. വീണ്ടും വീണ്ടും ജീവിതത്തെ നിറക്കുന്ന വിസ്മയമായിരിക്കുന്നത്.  എന്റെ ക്ലാസ്​മേറ്റ്​ ശോഭയുടെ  വിവാഹം വര്‍ക്കല വച്ചായിരുന്നു. അതിന്റെ കാര്‍മികത്വം നടത്തുന്നത് നിത്യചൈതന്യയതിയാണെന്ന് ശോഭ പറഞ്ഞിരുന്നു.

sobha
ഡോ. ശോഭയും ഭർത്താവ് ഡോ. സെന്നും

കോളേജില്‍ നിന്ന്  ഞങ്ങള്‍  എല്ലാവരും രാവിലെ ഒരുമിച്ച് വിവാഹത്തിന് പോയി. മടങ്ങി വരുന്ന വഴി ഒരു കാര്‍ എന്റെ അടുത്ത് നിര്‍ത്തി. ഗുരു എന്നെ തിരിച്ചറിഞ്ഞ് നിര്‍ത്തിയതായിരുന്നു. കൂടെ വരുന്നോ എന്ന് ചോദിച്ചു. തികച്ചും അപ്രതീക്ഷിതമായ  ഈ സന്ദര്‍ഭം എന്നെ ഏറെ  സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. കേള്‍ക്കാത്ത താമസം കൂടെയുള്ളവരോട് ""ബൈ'' പറഞ്ഞ് ഞാന്‍ കാറില്‍ കയറി. ഗുരുവിന്റെ കൂടെ കഴിയാന്‍ പറ്റുന്ന അവസരമൊന്നും ഞാന്‍ വിട്ടു കളയാറില്ല. ഗുരുവും കൂടെയുള്ളവരും തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞപ്പോള്‍ കുറേക്കൂടി സന്തോഷമായി. നേരെ ഹോസ്റ്റലില്‍ പോകാമെന്ന് വിചാരിച്ചെങ്കിലും പോയത് ഗുരുവിനോടൊപ്പം കുമാരപുരത്തുള്ള  മഹിളാമണി ടീച്ചറിന്റെ വീട്ടിലേക്കാണ്. എന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിലേക്കുള്ള യാത്രയായിരുന്നു അത്. ഗുരുവിന്റെ പ്രഭാഷണവും മറ്റും കഴിഞ്ഞപ്പോള്‍ നേരം വൈകിയത് കൊണ്ട് അന്ന് രാത്രി അവിടെ  താമസിക്കാന്‍ തീരുമാനിച്ചു. രാത്രിയില്‍ കുറെ പേരൊക്കെ പിരിഞ്ഞ സമയത്ത് ഗുരുവിനോട്  കൂടുതല്‍ അടുത്ത് സംസാരിക