Wednesday, 20 October 2021

Book Review


Text Formatted

പ്രണയത്തിന്റെ വിഷമവൃത്തങ്ങള്‍

മെക്‌സിക്കോയില്‍ നിന്നുള്ള പ്രധാന സര്‍ഗാത്മകസാഹിത്യകാരനായി റോബര്‍ട്ടോ ബൊലാനോ വാഴ്​ത്തിയ ദാനിയെല്‍ സാദയുടെ   "One Out of Two',  "Almost Never' എന്നീ നോവലുകളുടെ വായന

Image Full Width
Image Caption
ദാനിയെല്‍ സാദ / Photo: Isaí Moreno, flickr
Text Formatted

മെക്‌സിക്കോയില്‍ നിന്നുള്ള പ്രധാനപ്പെട്ട സര്‍ഗാത്മകസാഹിത്യകാരനായി റോബര്‍ട്ടോ ബൊലാനോ വാഴ്​ത്തിയ എഴുത്തുകാരനാണ് ദാനിയെല്‍ സാദ. ബൊലാനോയുടെ കാലത്തെ മെക്‌സിക്കന്‍ സാഹിത്യലോകത്തിലെ "എതിരാളി'കളില്ലാത്ത എഴുത്തുകാരനായി സാദയെ അദ്ദേഹം നോക്കിക്കണ്ടു. ദാനിയെല്‍ സാദയുടെ രണ്ടു നോവലുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ ലഭ്യമാണ്. ഈ രണ്ടുനോവലുകളിലും ഒരേ അനുഭവപരപ്പിന്റെ ഭൂമികയെയാണ് അദ്ദേഹം സംബോധന ചെയ്യുന്നത് എന്നത് പ്രസക്തമത്രെ.  
​​​​​​​സ്ത്രീയ്ക്കും പുരുഷനും ഇടയിലുള്ള സംവാദത്തെ അടയാളപ്പെടുത്തേണ്ടത് വിയോജിപ്പുകളുടെ ശബ്ദത്തിലൂടെയോ അതോ മൗനവിലാപങ്ങളിലൂടെയോ എന്ന വിഷമവൃത്തത്തെയാണ് ദാനിയെല്‍ സാദ നിര്‍ധാരണം ചെയ്യുന്നത്. എഴുത്തുരീതിയില്‍ ബൊലാനോയില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന സാദ, ആഖ്യാനത്തില്‍ സ്വീകരിച്ചിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ ഇടതൂര്‍ന്ന വ്യവഹാരങ്ങള്‍ ശ്രദ്ധേയമാണ്. സാദയുടെ എഴുത്തില്‍ പ്രകടമായ വിധത്തില്‍ ഭാഷ വിവരണാത്മകമാണ്. പരിഭാഷപ്പെടുത്തുമ്പോള്‍ കരുത്ത് കുറഞ്ഞു പോകുന്ന വിധത്തില്‍ അലങ്കാരങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ആഖ്യാനശൈലിയെ ജെയിംസ് ജോയ്സിന്റെ എഴുത്തുരീതിയുമായി  താരതമ്യം ചെയ്യാറുണ്ട്. നോവലുകളായ Almost Never ലും One Out of Two ലും വിശാലമായ കഥാഭൂമികയെ നിബിഡത നിറഞ്ഞുനില്‍ക്കുന്ന വിധത്തിലാണ് അദ്ദേഹം ആവിഷ്‌കരിക്കുന്നത്.

almost never

ഈ നോവലുകളിലെ സ്ത്രീ-പുരുഷ വിനിമയങ്ങളുടെ ഉള്‍വനങ്ങളിലേക്ക് പ്രവേശിക്കുന്ന ആഖ്യാനശൈലി, എന്നാല്‍ ഒരിക്കല്‍പ്പോലും വായനക്കാരില്‍ ഹര്‍ഷോന്മാദമോ തീവ്രവേദനയോ സൃഷ്ടിക്കുന്നില്ല. ആഴത്തെക്കാളും പരപ്പുകളിലേക്ക് ആണ് ആഖ്യാനം സഞ്ചരിക്കുന്നത്. ഭൂപ്രകൃതിയും ഭാഷയും സംസ്‌കാരവും ആചാരങ്ങളും തീര്‍ത്തും വിഭിന്നമാണെ