Wednesday, 20 October 2021

Election and Realities


Text Formatted

രാഷ്​ട്രീയാനന്തര കേരളത്തിലെ തെരഞ്ഞെടുപ്പ്​

നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട യഥാർഥ വിഷയങ്ങൾ എന്തൊക്കെയാണ്​?

Image Full Width
Image Caption
മുത്തങ്ങ, അരിപ്പ, ചെങ്ങറ തുടങ്ങി ആദിവാസി, ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ നടത്തിയ ഭൂസമരങ്ങളെല്ലാം തന്നെ പൊലീസിനേയും, ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് രാഷ്ട്രീയ നേതൃത്വം വ്യവസ്ഥാപരമായി അടിച്ചമര്‍ത്തുകയായിരുന്നു.
Text Formatted

പ്പോള്‍ നാം ജീവിക്കുന്നത് രാഷ്ട്രീയാനന്തര കേരളത്തിലാണ്. രാഷ്ട്രീയം അപ്രത്യക്ഷമായി എന്നുതന്നെ പറയാം. ജനങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ നിരപേക്ഷമായിട്ടാണ് കാര്യങ്ങളെ കാണുന്നത്. രാഷ്ട്രീയം എന്നു പറയുന്നതിന് രണ്ടുമൂന്നു തലങ്ങളുണ്ട്. ഒന്ന്; വ്യവസ്ഥിതിയില്‍ മാറ്റം വരുത്താതെ അതിനെ നിലനിര്‍ത്താനും ശക്തമാക്കാനുമുള്ള ശ്രമം. അതായത്, പഴയ മൂല്യങ്ങളെയും ആചാരങ്ങളെയും തിരിച്ചുകൊണ്ടുവരിക, പഴമയെ ശ്ലാഘിച്ച് സംസാരിക്കുക, അങ്ങനെ ഒന്ന്. രണ്ട്; വ്യവസ്ഥിയില്‍ ചില മാറ്റങ്ങളും ഭേദഗതികളും കൊണ്ടുവരിക. മൂന്നാമത്തേത്, പുതിയ വ്യവസ്ഥിതി കൊണ്ടുവരാനുള്ളതാണ്, ഇതിനെക്കുറിച്ച് കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ചിന്തിക്കുന്നില്ല. ഇന്ത്യയില്‍ മൊത്തത്തിലുള്ളതുപോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പുതിയൊരു സാമൂഹിക ഘടനയുടെ, സാമ്പത്തിക ഘടനയുടെ ആശയമോ അത് നടപ്പാക്കേണ്ടതിനെക്കുറിച്ച നയമോ ഇല്ല.

സമൂഹത്തിലെ സമൂലമായ കാര്യങ്ങളെക്കുറിച്ചോ ജനകീയ വിഷയങ്ങളെക്കുറിച്ചോ അല്ല മുന്നണികള്‍ തമ്മില്‍ വിവാദങ്ങള്‍ നടക്കുന്നത്. ഉദാഹരണത്തിന് കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ഭരണാധികാരികളെ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇലക്ഷന്‍ പ്രശ്‌നങ്ങളായി പരിഗണിക്കപ്പെടുന്നത്. ഇത് ജനങ്ങളുടെ പ്രശ്‌നമല്ല

ഇപ്പോള്‍, രാഷ്ട്രീയം തന്നെ ഇല്ലാതായ ഒരു കാലഘട്ടത്തില്‍, ഊന്നല്‍ കൊടുക്കുന്നത് ഇലക്ഷനാണ്. ഇലക്ഷനെ രാഷ്ട്രീയ നിരപേക്ഷമായിട്ടാണ് കാണുന്നത്. അതിന് ഒരു കാരണം, രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പോകുന്നത് കരിയറിസ്റ്റുകളാണ് എന്നതാണ്. രാജ്യത്തിനാവശ്യം, മറ്റു ജോലിയും വരുമാനവുമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരികയാണ്. രാഷ്ട്രീയത്തില്‍ കരിയറിസ്റ്റുകളായി വരുന്നവരാണ് അഴിമതിക്കും മറ്റും കാരണം. നേരെ മറിച്ച് കലാരംഗത്തോ വൈജ്ഞാനികരംഗത്തോ മാധ്യമരംഗത്തോ പ്രവര്‍ത്തിക്കുന്നവര്‍ വരികയാണെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയത്തില്‍നിന്ന് വരുമാനത്തിന്റെ കാര്യമില്ല, കിട്ടിയാല്‍ സ്വീകരിക്കുമെങ്കിലും. അങ്ങനെ വരുന്നവര്‍ പലപ്പോഴും അഴിമതിക്കാര