Wednesday, 20 October 2021

ബംഗാള്‍


Text Formatted

ബംഗാളിനും ബി.ജെ.പിക്കും ഇടയില്‍ ആരാണ്? ഒരേയൊരുത്തരം; മമത

Image Full Width
Image Caption
ആർ. രാജഗോപാല്‍
Text Formatted

ബി.ജെ.പിയ്‌ക്കെതിരെ പൊരുതാന്‍ ഇടതുപക്ഷത്തിന്റെ ധാര്‍മിക തത്വങ്ങളും, ഇന്ത്യയിലെമ്പാടുമുള്ള കോണ്‍ഗ്രസിന്റെ സാന്നിധ്യവും മൂല്യങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാഷനും നമുക്ക് ആവശ്യമുണ്ട്. ഇതൊരു റൊമാന്റിക്കായ മോഹമല്ല. നാസികള്‍ക്കെതിരെ സ്റ്റാലിനും ചര്‍ച്ചിലും റൂസ്‌വെല്‍ട്ടും ഒരുമിച്ചുവന്നിട്ടുണ്ട്.

34 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം പശ്ചിബംഗാളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരഭ്രഷ്ടമായിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുകയാണ്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 294ല്‍ 234 സീറ്റും നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. സി.പി.എമ്മിനുമാത്രം കിട്ടിയത് 175 സീറ്റ്. എന്നാല്‍, 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയത് വെറും 62 സീറ്റ്, സി.പി.എമ്മാകട്ടെ, 40 സീറ്റും. പത്തുവര്‍ഷത്തിനിടെ ബംഗാളിലെ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളില്‍ അതിവേഗ മാറ്റങ്ങളുണ്ടായി. കക്ഷി രാഷ്ട്രീയം നായകരും പ്രതിനായകരുമാകുന്ന തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുപരിയായി, ബംഗാളിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍, അവിടുത്തെ ജനതയുടെ അസ്തിത്വത്തെയും തിരിച്ചും എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കുകയാണ് കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാല്‍. 

കെ. കണ്ണൻ: പശ്ചിമ ബംഗാള്‍ ഒരു പൊളിറ്റിക്കല്‍, കള്‍ച്ചറല്‍, സോഷ്യല്‍ ലെഫ്റ്റിന് ഇടമുള്ള ഒരു ജനതയും സമൂഹവുമാണെന്ന് വിശേഷിപ്പിക്കാമെന്നുതോന്നുന്നു. പാര്‍ട്ടി പൊളിറ്റിക്സിനും ഇലക്ഷന്‍ പൊളിറ്റിക്സിനും അപ്പുറത്തുള്ള ഈ ലെഫ്റ്റ് സ്പെയ്സ് ഇന്ന് എത്രത്തോളം ആ ജനതയെ പ്രതിനിധീകരിക്കുന്നുണ്ട്?

ആർ.രാജ​ഗോപാൽ: ഈ പറയുന്ന ലെഫ്​റ്റ്​ സ്‌പെയ്‌സിനെ സി.പി.എമ്മുമായി ബന്ധപ്പെട്ട സ്‌പെയ്‌സ് ആയി കണക്കാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്കും അത്ര വ്യക്തതയില്ല. 1991ല്‍ ആദ്യമായി കല്‍ക്കട്ടയില്‍ വന്നപ്പോള്‍ കണ്ടതുപോലെ, ബംഗാളിലെ ഇടതുപാര്‍ട്ടികളുടെ ഭാഗത്തുനിന്ന്​ ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കാനോ പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കാനോ ഉള്ള ബോധപൂര്‍വ ശ്രമങ്ങളുടെ യാതൊരു സൂചനയും ഇപ്പോള്‍ എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. ഇടതുപാര്‍ട്ടികളും പ