Saturday, 23 October 2021

Sketching a Period


Text Formatted

വണ്ടിവര

ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകളുടെ നിര്‍മാണത്തിന് കാനഡയില്‍നിന്ന് കൊണ്ടുവന്ന വൈവിധ്യമാര്‍ന്ന വാഹനങ്ങളുടെ ഓര്‍മകളെ ഒരു ചിത്രകാരന്‍ വാക്കിലൂടെയും വരയിലൂടെയും വീണ്ടെടുക്കുന്നു
 

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

നിറങ്ങളില്‍ "സെപ്പിയ'യോട് എനിക്ക് വൈകാരികമായ ഒരിഷ്ടമുണ്ട്​.
കാരണം, എനിക്ക് സെപ്പിയ പഴമയുടെ ഓര്‍മപ്പെടുത്തലുകളാണ്.
ഞാന്‍ ജനിച്ചത് ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്താണ്.
മനോഹര സ്ഥലം.
തെരുവുപുല്ലിന്റെ മണവും ചീമ പേരയ്ക്കയുടെ മധുരവും ഊരാളി ചേമ്പിന്റെ രുചിയും യൂക്കാലിപ്റ്റസ് മരങ്ങളുടെ സൗന്ദര്യവും മൂടല്‍ മഞ്ഞിന്റെ കുളിരും ആസ്വദിച്ച ഒരു കാലം.
വിദ്യാഭ്യാസം കുളമാവ് ഗവ. ഹൈസ്‌കൂളില്‍.
അച്ഛന്‍ ജോസഫ് ഫിലിപ്പ്. ചങ്ങനാശേരിക്കാരന്‍.
​​​​​​​1970 കാലഘട്ടത്തിലാണ് അച്ഛന്‍ ഇടുക്കി ഹൈഡ്രോ ഇലക്​ട്രിക്ക്​ പ്രോജക്റ്റ് ഏറ്റെടുത്ത്​ എസ്.എൻ.സി ലാവ്​ലിൻ കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച് കുളമാവില്‍ എത്തുന്നത്​.

പട്ടാളത്തില്‍ നിന്ന്​ എസ്.എൻ.സിയിലേക്ക്, 70 കോടി ചെലവഴിച്ച് എട്ട് ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലാവ്​ലിന്റെ സഹായത്തോടെ നിര്‍മിച്ച ഏഷ്യയിലെ ഭീമന്‍ അണക്കെട്ടുകളാണ് ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകള്‍. ഇതിന്റെ ആവശ്യങ്ങള്‍ക്കായി കമ്പനി കാനഡയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ധാരാളം വാഹനങ്ങള്‍ കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്തു.

DEVAPRAKASH

 ആ കൂട്ടത്തില്‍ വിദേശ നിര്‍മിത കാറുകള്‍ അച്ഛനായിരുന്നു ഓടിച്ചിരുന്നത്. വിദഗ്ധരായ കനേഡിയന്‍ സായിപ്പന്‍മാര്‍ക്കായി ഇംപാല, സ്‌കൗട്ട്, ടൊയോട്ട, ഫോര്‍ഡ് തുടങ്ങിയ കിടിലന്‍ കാറുകള്‍ ഇടുക്കിയിലേക്ക് കൊണ്ടുവന്നു. 
ഓര്‍മ വച്ചനാള്‍ ഞാന്‍ കണ്ട ആദ്യ കാര്‍ അംബാസിഡര്‍ ആയിരുന്നു. അതിന്റെ മീറ്ററിനോട് ചേര്‍ന്നുള്ള ഭാഗത്ത് പലനിറത്തിലുള്ള ചതുരക്കട്ടകളിലാണ് കുട്ടിയായിരുന്നപ്പോള്‍ എന്റെ കണ്ണ് ആദ്യം പതിയുന്നത്. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അച്ഛന്‍ എന്നും പലതരം കാറുകള്‍ മാറി മാറി ഓടിച്ചുകൊണ്ടുവരുമായിരുന്നു. ഇംപാലയുടെ സ്‌കൗട്ടും, വി