Monday, 29 November 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്
Text Formatted

അഞ്ച്: കാറ്റില്‍, കുരുക്കളുള്ള ഉണങ്ങിയ കായകള്‍ കിലുകിലുന്നിനെ​​​​​​

താക്കോല്‍ ദ്വാരത്തിലൂടെ കാണാവുന്ന മുറിയുടെ ഇരുട്ടില്‍ ബ്ലാക്ക് ബെറി ശബ്ദം കുറച്ച് സംസാരിക്കുകയായിരുന്നു.
""മേരിയുടെ മരണത്തിനു ശേഷം വീടു വിട്ടിറങ്ങുന്നതിനു മുന്‍പ് അവളുടെ റൂം മേറ്റ് ആയിരുന്ന ഷിറയെ സോളമന്‍ സന്ദര്‍ശിച്ചു. മരണശേഷവും മേരിയെക്കുറിച്ച് കൂടുതല്‍ അറിയുവാനായി അയാള്‍ തിടുക്കപ്പെടുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ലായിരുന്നു. മേരിയുടെ ഓര്‍മകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതിനു പകരം അവള്‍ ബാക്കി വച്ച സൂചനകളെ പിന്തുടരുന്നതില്‍ എനിക്കാശങ്കയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയല്ല മേരിയുടെ മരണകാരണം അന്വേഷിച്ചാണോയിനി അയാള്‍ അലയുന്നത് എനിക്ക് പലപ്പോഴും തോന്നിപ്പോയി. അയാളെ അവളില്‍ നിന്നും മോചിപ്പിക്കണമെന്ന് അന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. കാലാ തടാകത്തില്‍ പൊങ്ങിയ മേരിയുടെ ശവശരീരം തിരിച്ചറിയുന്നതിനും മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും സിയാസു ഡാം പൊലീസ് സ്റ്റേഷനിലേക്ക് നഗരത്തില്‍ നിന്നും എത്തിച്ചേര്‍ന്നത് ഷിറയായിരുന്നു. തിരിച്ചറിയല്‍ സ്ഥിരീകരണ ക്രമം കഴിഞ്ഞ് അനുബന്ധകടലാസുകളില്‍ ഒപ്പു വച്ചതും അവള്‍ തന്നെയായിരുന്നു. ഷിറയുടേയോ സോളമന്റേയോ അറിവില്‍ മേരിയുടെ മാതാപിതാക്കളോ ബന്ധുക്കളോ ഇന്ന് ജീവിച്ചിരിപ്പില്ല. മേരി എഴുതി വച്ച കോഡുകളുടേയും ഡാര്‍ക്ക് വെബ്ബിന്റേയും അപ്രതീക്ഷിത വിവരങ്ങളില്‍ നെറ്റി ചുളിച്ച സോളമന്‍ ഷിറയെ ഫോണ്‍ വിളിച്ച് കാണണമെന്ന ആവശ്യം അറിയിച്ചു. അവളെക്കുറിച്ച് മേരി സോളമനു പറഞ്ഞു കൊടുത്തിരുന്നു. ഷിറയുടെ യഥാര്‍ത്ഥപിതാവ് ഒരു മതപുരോഹിതനാണ്. വിശ്വാസിയല്ലാഞ്ഞു കൂടി അയാളെക്കാണാന്‍ അവള്‍ എല്ലാ ഞായറാഴ്ച്ചയും ദൂരെയുള്ള പള്ളിയില്‍ പോകും കുര്‍ബാന കൈക്കൊള്ളും. ജന്മരഹസ്യം സ്വന്തം പിതാവിനോട് കുമ്പസരിക്കും. അച്ചന്‍ ബൈബിള്‍ വായിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പരിഹാരം നിര്‍ദ്ദേശിക്കും. ബോയ്ഫ്രണ്ട് എറിക്കിനൊപ്പം ആറുവര്‍ഷമായി ഒരുമിച്ച് താമസിച്ചു വരികയാണ്. ഇരുവരും ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നുമുണ്ട് എന്നാല്‍  ഷിറയ്ക്കുള്ളില്‍ സ്ഖലനം ചെയ്യുന്നതില്‍ എറിക് പരാജയപ്പെട്ടു കൊണ്ടിരുന്നു. ഷിറയെ നോക്കി സ്വയംഭോഗം