Monday, 29 November 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 16

ഗണിതഭാഷയെ കുറിച്ച്​ വീണ്ടും

ഗണിതശാസ്ത്രാന്വേഷണങ്ങള്‍ക്ക് ഒരു സാമൂഹികചരിത്രമുണ്ട്

Image Full Width
Image Caption
ഐസക് ന്യൂട്ടന്റെ കയ്യെഴുത്തുപ്രതികളുടെ ശേഖരത്തില്‍ നിന്ന് / Photo: Cambridge University Library
Text Formatted

ഭാഷയോടുള്ള ശാസ്ത്രലോകത്തിന്റെ സമീപനത്തെ ഉത്തരാധുനികത വിമര്‍ശിക്കുന്നതിനെ കുറിച്ചു നാം പറഞ്ഞു കഴിഞ്ഞു. ഭൗതികശാസ്ത്രങ്ങള്‍ക്ക് വസ്തുനിഷ്ഠത നല്‍കുന്നത് ഗണിതഭാഷയാണെന്ന വാദം ഗണിതത്തിന് കേവലപദവി നല്‍കുന്നുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ സാമൂഹികചരിത്രം അതിന്റെ ആന്തരികഘടനയിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യുകയോ അതിനുള്ളില്‍ എന്തെങ്കിലും അവശേഷിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന ഒരു ധാരണ ഈ വാദഗതികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര ഹാര്‍ഡിങിനെ പോലുള്ള സാമൂഹികനിര്‍മ്മിതിവാദത്തിന്റെ വക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗണിതശാസ്ത്രത്തിന് ഔപചാരികമായ സാമൂഹികഘടനയില്ലെന്ന വാദമാണിതെന്ന് അവര്‍ പറയുന്നു. ന്യൂട്ടന്റെ നിയമങ്ങളിലെന്ന പോലെ ശാസ്ത്രനിര്‍ദ്ദേശങ്ങള്‍ ഗണിതഭാഷയില്‍ എഴുതപ്പെട്ട സവിശേഷഗണത്തില്‍ പെട്ട വാക്യങ്ങളാണെന്നു ഗണിക്കാന്‍ കാരണമാകുന്നത് ഈ സങ്കല്‍പ്പനമാണത്രെ! ഗലീലിയോ നിര്‍ദ്ദേശിച്ചതു പോലെ പ്രകൃതിയുടേയും പ്രകൃതിശാസ്ത്രത്തിന്റേയും ഭാഷ ഗണിതശാസ്ത്രമാണെങ്കില്‍, ഗണിതശാസ്ത്രത്തിന്റെ സംജ്ഞാനപരമായ ഉള്ളടക്കത്തിന് സാമൂഹികമായ മാനങ്ങളൊന്നുമില്ലെങ്കില്‍, ഭൗതികശാസ്ത്രത്തിലെ ഔപചാരികവാക്യങ്ങള്‍ക്കും സാമൂഹികമായ മാനങ്ങളുണ്ടായിരിക്കില്ലെന്ന് വ്യാഖ്യാനിക്കാമെന്നു സാന്ദ്ര പറയുന്നു.

ഗണിതപ്രക്രിയകളില്‍ ഇടപെടുമ്പോള്‍, കടലാസില്‍ എഴുതിയ പ്രതീകങ്ങളെ പരിവര്‍ത്തിപ്പിക്കുകയാണ് നാം ചെയ്യുന്നതെന്ന തോന്നല്‍ നമുക്കുണ്ടാകുന്നുവെന്നത് ശരിയാണ്. എല്ലാ പ്രക്രിയകള്‍ക്കും ആധാരമായി നില്‍ക്കുന്ന വസ്തുക്കളുടെ അനുഭവത്തെ കുറിച്ചുള്ള ധാരണകള്‍ നമുക്കില്ലാത്തതു കൊണ്ടാണ് ഈ പ്രതീതി ഉണ്ടാകുന്നത്.

എന്നാല്‍, ഭൗതികശാസ്ത്രത്തിലെ വിശദീകരണങ്ങളെ ഗണിതശാസ്ത്രസമവാക്യങ്ങളായി "ചുരുക്കാന്‍' കഴിഞ്ഞാല്‍ തന്നെ പ്രശ്നങ്ങള്‍ പരിഹൃതമാകില്ലെന്നും വാദിക്കാവുന്നതാണ്. ഗണിതശാസ്ത്രസമവാക്യങ്ങള്‍ മൂല്യനിരപേക്ഷമാണെന്നു ചിന്തിക്കാന്‍ കഴിയില്ല. ഗണിതശാസ്ത്രാന്വേഷണങ്ങള്‍ക്ക് ഒരു സാമൂഹികചരിത്രമുണ്ട്. ഈ സാമൂഹികചരിത്രത്തെ അതിന്റ