Monday, 29 November 2021

Memoir


Text Formatted

ലോക്ക്​ഡൗൺ കാലത്തെ കുട്ടി

വാര്‍ത്തകളും വര്‍ത്തമാനങ്ങളും അറിയാത്ത ലോകത്തില്‍ അവള്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടന്നു. കുഞ്ഞനിയനോടൊപ്പം കളിച്ചും കടലാസു പൂക്കളുണ്ടാക്കിയും. 

Image Full Width
Image Caption
Photo: Muhammad Hanan
Text Formatted

ദ്യമായി വിദ്യാലയത്തിലെത്തുന്ന കുഞ്ഞുങ്ങളെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അമ്മയുടെ പരിലാളനകള്‍ നിറഞ്ഞ ലോകത്തു നിന്നുള്ള അപ്രതീക്ഷിതമായ മാറ്റം കുഞ്ഞു മനസിലുണ്ടാക്കുന്ന അസ്വസ്ഥതകളും നൊമ്പരങ്ങളും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്രയുമാണ്. അധ്യാപകരുടെ  സ്​നേഹോഷ്​മളമായ സാമീപ്യം വളരെ വേഗം പുതിയ ലോകവുമായി അവരെ ഇണക്കിചേര്‍ക്കുന്നു. അവരുടെ വേദനകളും, വേവലാതികളും കുടുംബ വിശേഷങ്ങളും അധ്യാപകര്‍ക്കു മുന്നില്‍ പ്രതിഫലിക്കപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

ഒരു സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് അധ്യാപികയായ എന്റെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണിതെല്ലാം. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുമായി ഇടപഴകുന്നത് മനോഹരമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്. നാട്യങ്ങളറിയാത്ത, കുറുമ്പും കുസൃതിയും, ഇണക്കവും പിണക്കവും നിറഞ്ഞ ബാല്യം. എന്തിനെ കുറിച്ചും അറിയാനുള്ള ഒരു ത്വര അവരില്‍ നിക്ഷിപ്തമാണ്. സാങ്കല്‍പികമായി കഥകള്‍ മെനയാനും, രസകരമായി പറയാനുള്ള മിടുക്കും കാണുമ്പോള്‍ ഉള്ളില്‍ ചിരി വരാറുണ്ട്.

അധ്യാപകര്‍ ഫെസിലിറ്റേറ്റര്‍ എന്ന റോളിലേക്ക് മാറിയപ്പോള്‍ അവര്‍ക്കിടയില്‍ പുതിയ വൈകാരിക ബന്ധങ്ങള്‍ ശക്തിപ്പെട്ടു. ഒരേ സമയം അധ്യാപകനും, രക്ഷിതാവും, സുഹൃത്തുമായി അധ്യാപകര്‍ മാറ്റപ്പെട്ടുകൊണ്ടിരുന്നു. ഇത്തരം മാറ്റം ഭയരഹിതമായി അഭിപ്രായങ്ങള്‍ പറയാനും തുറന്നു പ്രതികരിക്കാനും കുട്ടികളെ പ്രാപ്തരാക്കി. രക്ഷിതാക്കളുമായുള്ള സൗഹൃദം കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസിലാക്കാനും പങ്കുവെക്കാനുമുള്ള വേദിയൊരുക്കി. പത്രവാര്‍ത്തകള്‍ വായിച്ച് വിശകലനം ചെയ്തുകൊണ്ടായിരുന്നു ഓരോ ദിവസത്തെയും എന്റെ ക്ലാസ് ആരംഭിച്ചിരുന്നത്. മിക്കവാറും കുട്ടികളുടെ വീടുകളില്‍ ദിനപത്രം വാങ്ങാറില്ല എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. മാത്രമല്ല പത്രവായനയില്‍ പലരും മടിയന്‍മാരാണെന്ന് എനിക്കറിയാമായിരുന്നു. വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവനയായി നല്‍കിയ പത്രങ്ങള്‍ ഇതിനായി ഉപയോപ്പെടുത്തി.

ആ സങ്കടക്കടലിലേക്ക് ഞാനും എറിയപ്പെട്ടു. വാ തുറന്നാല്‍ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോകുമെന്ന് എനിക്കു