Saturday, 22 January 2022

Reading a Poet


Text Formatted

 ‘ഞാൻ നിങ്ങൾക്ക് വേണ്ടി പാടുമ്പോൾ
ലോകം പാപം ചെയ്യൽ നിർത്തി വെക്കുന്നു.. ’

ലാറ്റിനമേരിക്കയ്ക്ക് സാഹിത്യത്തിൽ ആദ്യ നോബൽ സമ്മാനം കൊണ്ടുവന്ന ഗബ്രിയേല മിസ്ട്രാലിന്റെ കാവ്യജീവിതം 

Image Full Width
Image Caption
ഗബ്രിയേല മിസ്ട്രാൽ / Photo: Wikimedia Commons
Text Formatted

തിനാറു വയസുള്ള ഒരു നാണക്കാരൻ സ്കൂൾ കുട്ടിയായാണ് അവൾ അവനെ ആദ്യം കണ്ടത്. നല്ല ഉയരമുണ്ടെങ്കിലും തല കുനിച്ചാണ് നടപ്പ്. കുഞ്ഞിലെ തൊട്ട് കവിതയെഴുതുന്ന ഒരു സ്വപ്നക്കാരൻ പയ്യൻ. പക്ഷെ തീരെ ആത്മവിശ്വാസമില്ല.. "വേലയും കൂലിയുമില്ലാത്ത കവിതയെഴുത്തു നിറുത്തി, കാശു കിട്ടുന്ന വല്ല പണിയും പഠിക്കെടാ' എന്നാണ് അപ്പന്റെ ശാസന. റയിൽവേ ഗാർഡാണ് അപ്പൻ.. ജനിച്ചയുടനെ അമ്മ നഷ്ടപ്പെട്ടതാണ്. കുഞ്ഞിലേ ആദ്യമെഴുതിയ കവിത അപ്പനെയും രണ്ടാം അമ്മയെയും കാണിച്ചപ്പോൾ ഇതെവിടുന്ന് കട്ടെടുത്തതാണെന്നായിരുന്നു ആക്രോശം.. അതിനു ശേഷം ഒളിച്ചിരുന്നാണ് കവിതയെഴുത്ത്; കള്ളപ്പേരിൽ..

അവൾ 30 വയസുകാരി. ലുസിലാ എന്ന സ്കൂൾ ടീച്ചർ. 
തൊട്ടടുത്ത ഗേൾസ് സ്കൂളിലെ ഹെഡ് ടീച്ചർ. അവളും പകുതി അനാഥയാണ്. മൂന്നാംവയസിൽ അച്ഛനുപേക്ഷിച്ച് പോയവൾ. പതിമൂന്ന് വയസു വരെ മാത്രം ഔപചാരിക സ്കൂൾ വിദ്യാഭ്യാസം. പിന്നെ സ്വന്തമായിരുന്നു പഠനം. അരിഷ്ടിച്ച് ജീവിക്കുന്നവൾ. കവിതക്കാരി. ജോലി നഷ്ടപ്പെടുമോ എന്നുപേടിച്ച് ഗബ്രിയേൽ മാലാഖയുടെയും കടൽക്കാറ്റിന്റെയും പേരുകൾ കൂട്ടിച്ചേർത്ത് തൂലികാനാമമാക്കി ആ മറയിൽ എഴുതുന്നവൾ. അവളെപ്പോലെ ആർക്ക് അവനെ മനസിലാവും.

 "മെമ്മോയിർസ്' എന്ന തന്റെ ഓർമക്കുറിപ്പുകളിൽ നെരൂദ ഗബ്രിയേലയ്ക്ക് സ്തുതി പറയുന്നുണ്ട്; തന്നിലെ എഴുത്തുകാരന്റെ ശബ്ദം തിരിച്ചറിയാൻ സഹായിച്ചതിന്

കവിത കവിതയെ തൊട്ടതു പോലെയായിരുന്നു അത്. ഒഴുക്കിൽ തടഞ്ഞുകിടന്ന് സുഗന്ധം കെട്ടുപോകുമായിരുന്ന ഒരു കാട്ടുപൂക്കുലയെ പതുക്കെ വെള്ളമിളക്കി, ഗതി തെളിച്ച് , ഒഴുക്കി വിടുന്നതു പോലെ.. അത്ര സൗമ്യമായി അവൾ അവന്റെ ജീവിതത്തെ സ്പർശിച്ചു. അങ്ങനെ ചിലരുണ്ട്. മറ്റു ചിലരുടെ ജീവിതത്തിൽ അവർക്ക് നിയോഗം പോലെയൊരു കാറ്റലിസ്റ്റ് റോൾ നൽകപ്പെട്ടിട്ടുണ്ടാവും. എഴുത്താണ് നിന്റെ വഴിയെന്ന് അവൾ ആണ് അവന് പറഞ്ഞ് കൊടുത്തത്. പതുക്കെ കൈ പിടിച്ച് റഷ്യൻ ക്ലാസിക്കുകളുടെ ലോകത്തേക്ക് നയിച്ചു. ടോൾസ്റ്റോയ്, ദസ്തയോവിസ്കി, ആൻറൺ ചെക്കോവ്... ചുറ്റും തിളച്ചുമറിയുന്ന സ്വന്തം രാജ്യത്തെയും മനുഷ്യരെയും കൂടെ കവിതയിലേക്ക് കൊണ്ടുവരണമെന്ന് അവനെ ഓർമ