Monday, 29 November 2021

Election and Realities


Text Formatted

ക്വാറി മൂലധനം തുരന്നെടുക്കുന്ന കേരളം- 2

വിലയ്​ക്കുവാങ്ങാം, ഒരു നാ​ടിനെ

ക്വാറി മൂലധനം സാമ്പ്രദായിക പൗരസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നത്​ എങ്ങനെ? പ്രതിഷേധക്കാരെ വിലക്കെടുക്കുന്നത്​ എങ്ങനെ? സമൂഹത്തെ വിഭജിക്കുന്നത്​ എങ്ങനെ? മൂക്കുന്നിമലയിലെ പാറ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനം തുടരുന്നു

Image Full Width
Text Formatted

2002-ല്‍ കേരള സര്‍ക്കാര്‍ കേരള നദീതീര സംരക്ഷണ- മണല്‍ വാരല്‍ നിയന്ത്രണ നിയമം പാസാക്കി. നിര്‍മാണ മേഖലയിലെ ഉണര്‍വും, പുതിയ നിയമവും മൂലം ബദല്‍ മാര്‍ഗങ്ങള്‍ക്ക് ആവശ്യക്കാരും വര്‍ധിച്ചു. എം-സാന്‍ഡ് അത്യന്തം ലാഭകരമായ സാധ്യതയായി മാറി.
മൂക്കുന്നിമലയില്‍ ക്വാറി മൂലധനത്തിന്റെ ചവിട്ടുപടിയായി നിന്നത് ചെറുകിട ക്വാറി ഉടമകളായിരുന്നു. ക്വാറി മൂലധനത്തിന്റെ കടന്നുവരവ് സാധ്യമാക്കിയത് ഇവരാണ്. ഇവരിലൊരാള്‍ തന്റെ ഭൂമിയിലൂടെ മറ്റു പ്രദേശങ്ങളിലേക്കുള്ള വഴി അടച്ച്, അതിലൂടെ സഞ്ചരിക്കാന്‍ പ്രദേശവാസികളും, ക്വാറിയിലേക്കു പോകുന്ന ലോറിക്കാരും പണം നല്‍കണമെന്നാവശ്യപ്പട്ട സംഭവം അഭിമുഖത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും ഓര്‍ക്കുന്നുണ്ട്: ""അന്യര്‍ക്ക് പ്രവേശനമില്ലെന്ന ഒരു ബോര്‍ഡ് അയാളവിടെ തൂക്കി. എന്തൊരു വിരോധാഭാസം'', എം.എച്ച്​. എന്ന എം.എസ്.എസ് നേതാവ് പറയുന്നു.
ഒരു ചെറുകിട ക്വാറി ഉടമ വഞ്ചിക്കപ്പെട്ട സംഭവത്തെക്കുറിച്ച് 60-കാരനായ വി. പറയുന്നതിങ്ങനെയാണ്: മച്ചേലില്‍ ചെറിയൊരു ക്വാറി നടത്തുന്ന കെ. എൻ. എന്നൊരാളുണ്ടായിരുന്നു. അതിന്റെ നടത്തിപ്പിന്​ അയാള്‍ ബാങ്കില്‍ നിന്ന് ലോണെടുത്തിരുന്നു. ക്വാറിയാണെങ്കില്‍ നഷ്ടത്തിലും. ഇപ്പോള്‍ ഇവിടുത്തെ വലിയൊരു ക്വാറിയുടെ ഉടമയായ അന്നത്തെ ബാങ്ക് മാനേജര്‍ അയാള്‍ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കെ.എൻ. പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു അത്, ഒരു 15 ലക്ഷം രൂപ കിട്ടിയേക്കുമെന്നായിരുന്നു അയാളുടെ ധാരണ. കൂടാതെ ബാങ്കു മാനേജര്‍ വളഞ്ഞ വഴിയിലൂടെ തൊഴിലാളി യൂണിയനെ കൂട്ടുപിടിച്ച് സമരം നടത്തി കെ.എന്നിന്റെ മേല്‍ സമ്മര്‍ദ്ദവും ചെലുത്തി. പ്രതീക്ഷിച്ചതിലും കൂടുതലുള്ള 20 ലക്ഷം രൂപയില്‍ അയാള്‍ സംതൃപ്തനായിരുന്നു. എന്നാല്‍ വില്‍പനയില്‍ വസ്തുവിന്റെ വില 40 ലക്ഷമാണെന്നാണ് കാണിച്ചത്. 35 ലക്ഷം രൂപയുടെ ലോൺ കിട്ടാന്‍ ഇത് ബാങ്കു മാനേജരെ സഹായിച്ചു. തൊഴിലാളികള്‍ക്ക് മാസം 500 രൂപ പെന്‍ഷന്‍ നല്‍കി, അവരെയും ക്വാറി കമ്പനി വിലക്കെടുത്തു. അതിന്നും നല്‍കിപ്പോരുന്നുണ്ട്.

‘‘എന്ന