Monday, 29 November 2021

ആത്മകഥ


Text Formatted

എഴുകോണ്‍-16

​​​​​​​രണ്ടോണങ്ങള്‍ക്കിടയില്‍​​​​

​​​​​​​മൈത്രേയനും ഞാനും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. ആദ്യ ദിവസം മുതല്‍ അത് ഞങ്ങള്‍ പ്രകടിപ്പിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. എന്നാല്‍, യോജിക്കുന്ന കാര്യങ്ങളും ധാരാളമുള്ളതു കൊണ്ടാണ് ഒരുമിച്ചുള്ള ജീവിതം സാധ്യമായത്.

Image Full Width
Image Caption
മൈത്രേയനും ജയശ്രീയും ജയശ്രീയുടെ എഴുകോണിലെ വീട്ടില്‍
Text Formatted

ണക്കാലത്ത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കുട്ടിക്കാലം മുതല്‍ എന്നെ ഒരു റൊമാന്റിക് ലോകത്തെത്തിച്ചിരുന്നു. ഓണത്തോടടുപ്പിച്ച് പറമ്പിലെല്ലാം പുതിയ ഇനം പൂക്കളും പൂമ്പാറ്റകളും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ആകാശമുണ്ടായിരുന്ന അക്കാലത്ത് വെയിലും നിലാവും ഒരേ പോലെ ഉന്മേഷം നല്‍കി. ഓണനിലാവിനൊപ്പം ദൂരെ നിന്ന് ഓണപ്പാട്ടുകളും ഒഴുകിയെത്തും. ബന്ധുവീടുകളില്‍ പോകാനുള്ള അവസരം കൂടിയാണ് ഓണക്കാലം. പുതിയ പല ആളുകളും ഈ സന്ദര്‍ഭത്തില്‍ വന്നു പോകും. കൂടുതലും ഊഞ്ഞാലാടാന്‍ പോകുന്ന ഇടങ്ങളിലാണ് പുതിയ കൂട്ടുകാരെ കിട്ടുന്നത്.

ഇത് പോലെ ഒരു ഓണക്കാലത്താണ് ഞാന്‍ മൈത്രേയന്റെ ചിങ്ങോലിയിലെ വീട്ടിലേക്ക് പോകുന്നത്. ഓണത്തിന് മൈത്രേയന്‍ ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ചിങ്ങോലിയിലേക്കു പോകുന്നത്. അങ്ങനെ ഒരാള്‍ വീട്ടില്‍ വന്നു താമസിക്കുന്നത് തന്നെ നാട്ടുകാര്‍ക്ക് ഗോസിപ്പുണ്ടാക്കാന്‍ പറ്റുന്ന കാര്യമാണ്.

rajasree
ജയശ്രീയുടെ സഹോദരി രാജശ്രീ

മൈത്രേയന്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ ആ ഓണം തികച്ചും വ്യത്യസ്തമായിരുന്നു. മുന്‍പുണ്ടായിരുന്ന തരം റൊമാന്റിക് ഭാവമൊന്നും ആ ഓണത്തിനുണ്ടായില്ല. മൈത്രേയന്റെ സാന്നിധ്യം സന്തോഷം നിറച്ചു എങ്കിലും യാഥാര്‍ഥ്യബോധം തൊട്ടുരുമ്മി നിന്നു. തൊട്ടടുത്ത് വരാന്‍ പോകുന്ന പരീക്ഷയും ഭാവിയില്‍ എന്ത് ചെയ്യണമെന്നതുമെല്ലാം ആശങ്ക ഉണ്ടാക്കി കൊണ്ടിരുന്നു. എന്നാല്‍, അതിനു മീതെ, ആകസ്മികമായുണ്ടായ പുതുമക