Friday, 26 November 2021

Memoir


Text Formatted

വിരലുകളിലെ ചോരപ്പാടുകളില്‍ പതിഞ്ഞ ശ്വാസം

വിരല്‍ തുമ്പുകള്‍ ചുളിഞ്ഞ് പൊട്ടിയിരുന്നു. ആ വിരലുകളിലേക്കാണ് ചൂരല്‍ പതിച്ചത്. ചൂരലിന്റെ തുമ്പ് കൊണ്ട് എന്റെ വിരലുകളില്‍ ചോര പൊടിഞ്ഞു. പതിയെ, ചോര പടര്‍ന്നു. അടുത്തിരുന്ന കൂട്ടുകാരി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു; "ടീച്ചറേ, ടീച്ചറ് തല്ലി സംഗീതയുടെ കൈ വിരല്‍ പൊട്ടി ചോര വരുന്നു.''

Image Full Width
Text Formatted

തൊരു വ്യക്തിക്കും മറക്കാന്‍ സാധിക്കാത്ത ഓര്‍മകള്‍ സമ്മാനിക്കുന്ന കാലമാണ് സ്‌കൂള്‍ ജീവിതം. ഒരു പക്ഷേ, തീക്ഷ്ണമായ ചില ഓര്‍മകള്‍ സ്‌കൂള്‍ കാലത്തിനപ്പുറമാണെന്ന് തോന്നിയേക്കാമെങ്കിലും, അത് ശരിയല്ല എന്നത് ചില പിന്‍നടത്തങ്ങളില്‍ തെളിഞ്ഞുവരാറുണ്ട്. ഓര്‍മകള്‍ ഏറ്റവുമെളുപ്പം മാഞ്ഞുപോകുന്ന സ്‌കൂള്‍ കാലം. അതിന്റെ കാരണം ദ്രുതഗതിയിലുള്ള ചിന്തകളുടെ പരിവര്‍ത്തനങ്ങളോ, വളരെ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്ന ചിന്തകളുടെ പ്രതിഫലനമോ ആകാം. എന്നിരിക്കിലും, ചില ഓര്‍മകള്‍ മിഴിവോടെ നമ്മുടെ മുന്നില്‍ നില്‍ക്കും. അവ ഒരിക്കലും മാഞ്ഞുപോകാത്തവയും ആയിരിക്കും.

വിദ്യാഭ്യാസ കാലഘട്ടം ഏറെ സന്തോഷകരമായിരുന്നു എന്നത് ഇപ്പോള്‍ മാത്രമല്ല സ്‌കൂള്‍ കാലഘട്ടത്തിലും തോന്നിയിട്ടുണ്ട്. സ്നേഹസമ്പന്നരായ അധ്യാപകരും പ്രിയസുഹൃത്തുക്കളും നിറഞ്ഞ എന്റെ വിദ്യാലയ ഓര്‍മകള്‍, ഈ ചിന്ത ഊട്ടിയുറപ്പിക്കുന്നതിന് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പഠനത്തില്‍ ഒരു മുന്‍നിര വിദ്യാര്‍ഥി അല്ലായിരുന്നിട്ടും ഒട്ടുമിക്ക അധ്യാപകരുടെയും സ്നേഹം പിടിച്ചുപറ്റാന്‍ കഴിഞ്ഞിരുന്നു എന്നത് എന്നും സന്തോഷകരമായി തോന്നിയിട്ടുള്ള പരമാര്‍ത്ഥമാണ്. അന്നും ഇന്നും എന്നും; ഏറ്റവും വലിയ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും, ആശ്വാസകരമായി മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നത് പഠനകാലത്ത് എനിക്ക് കിട്ടിയിട്ടുള്ള ഈ ചെറിയ പരിഗണനകളാണ്.

ഏറ്റവും പ്രിയ അധ്യാപകനെ ഓര്‍ക്കുക എന്നത്, ഒരുപക്ഷേ അസംഭവ്യമായ ഒരു ചിന്ത മാത്രമാണ് എന്ന് തോന്നുന്നു. പ്രിയപ്പെട്ട അധ്യാപകര്‍ പലരുള്ളപ്പോള്‍ ആരെ കുറിച്ചാണ് എടുത്തുപറയേണ്ടത് എന്നത് എന്നെ വല്ലാതെ അലട്ടുന്ന വിഷയമാണ്.

ഏറ്റവും പ്രിയ അധ്യാപകനെ ഓര്‍ക്കുക എന്നത്, ഒരുപക്ഷേ അസംഭവ്യമായ ഒരു ചിന്ത മാത്രമാണ് എന്ന് തോന്നുന്നു. പ്രിയപ്പെട്ട അധ്യാപകര്‍ പലരുള്ളപ്പോള്‍ ആരെ കുറിച്ചാണ് എടുത്തുപറയേണ്ടത് എന്നത് എന്നെ വല്ലാതെ അലട്ടുന്ന വിഷയമാണ്. മലയാള ഭാഷയോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതു കൊണ്ട് എന്റെ മലയാള അധ്യാപിക ആയിരുന്ന ഗൗരി ടീച്ചറെയാണ് ഏറ്റവുമാദ്യം ഓര്‍ത്തുപോകുന്നത്. വാക്കുകളുടെ ഉച്ചാരണവും ഭാഷയു