Monday, 29 November 2021

Film Studies


Text Formatted

കൊറിയ- ബേണിങ്- ലി ചാങ് ഡോങ്ങ്

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വവും ക്ലാസ്​ വാറും വിഷയമാക്കി അടുത്തിറങ്ങിയ കൊറിയൻ സിനിമകളുടെ കാഴ്​ച

Image Full Width
Image Caption
ലി ചാങ് - ഡോങ്ങ് സംവിധാനം ചെയ്ത Burning-ലെ ഒരു രംഗം
Text Formatted

ഹാല്യു (Hallyu) 

സോംബി മൂവി Train to Busan- ലെ കൊറിയന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ഡോണ്‍ ലീ (Ma Dong-seok) കേരളത്തില്‍ അറിയപ്പെടുന്നത് കൊറിയക്കാരുടെ ലാലേട്ടന്‍ എന്നാണ്. ഈയിടെ വിടപറഞ്ഞ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് കേരളത്തിലുണ്ടാക്കിയ ഫാന്‍ബേസ് പ്രശസ്തമാണ്. കിം കി ഡുക് ഈ വീടിന്റെ ഐശ്വര്യം എന്ന ഫലകം വരെയിറങ്ങി. Gangnam സ്റ്റാറും, സ്‌റ്റൈലും കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും അറിയാവുന്ന പാട്ടും ചുവടുകളുമാണ്. ശേഷം സിയോളില്‍ നിന്നുള്ള ഏഴംഗ ബോയ് മ്യൂസിക് ബാന്‍ഡ് BTS അതിലും പ്രശസ്തി നേടുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള K മൂവീസ്, K സീരീസുകള്‍, K പോപ് സംഗീതം ഇവയെല്ലാം കൊറിയന്‍ ഉപഭോഗ ഉല്‍പന്നങ്ങള്‍ക്കൊപ്പം കയറ്റുമതി ചെയ്യപ്പെടുകയാണ്. കൊറിയന്‍ സാംസ്‌കാരിക തരംഗം അലയടിക്കുന്നു. ഒപ്പം കോസ്‌മെറ്റിക്‌സ്, കൊറിയന്‍ ഭക്ഷണം, ഓണ്‍ലൈന്‍ ഗെയിംസ് തുടങ്ങി അനുബന്ധ മേഖലകളിലും കൊറിയ സ്ഥാനം നേടുന്നു.

bts
Bangtan Boys (BTS). ദക്ഷിണ കൊറിയയിലെ സിനിമ, സാഹിത്യം, സംഗീതം, ഗെയ്മിങ്ങ് മേഖലകള്‍ക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യത, കൊറിയന്‍ സാംസ്‌കാരിക തരംഗത്തിന്റെ (Hallyu) പ്രസക്തിയും വിപണന മൂല്യവും വെളിവാക്കുന്നു. photo: Bangtan Offical, Facebook

കൊറിയയുടെ സോഫ്റ്റ് പവര്‍ കള്‍ചറല്‍ പ്രതിഭാസവും സ്വാധീനവും അറിയപ്പെടുന്നത് ഹാല്യു (