Saturday, 27 November 2021

സാഹിത്യം


Text Formatted

കിടക്കവിരിയിലെ മീനുകള്‍

മലയാളകവിതയില്‍ പുതിയ കവികൾ രൂപപ്പെടുത്തുന്നത്​ വേറി​ട്ടൊരു സൗന്ദര്യശാസ്ത്രമാണ്​

Image Full Width
Image Caption
എം.ആര്‍. രേണുകുമാർ
Text Formatted

 മീനുകള്‍ നീന്തുന്ന-
 കിടക്കവിരിയില്‍ കെട്ട്യോളുടെ
 ചെതുമ്പലുകളിലോരോന്നും
 ചെവി ചേര്‍ത്തുവെച്ച്
 അയാള്‍ ചോദിക്കും
 പാര്‍പ്പുകളെന്ത്യേ പെണ്ണേ
 നമ്മുടെ പാര്‍പ്പുകളെന്ത്യേ. 

(കൊതിയന്‍)

സാധാരണജീവിതത്തില്‍ നമ്മുടെ കണ്‍മുമ്പിലുള്ളതും പക്ഷേ, ഒഴുകിപ്പോകുന്നതും അലിഞ്ഞുതീരുന്നതുമായ ഒരു പരിചിത ജീവിതത്തെ വേര്‍തിരിച്ച് അനന്യമാക്കി (Identification) യെടുക്കുന്ന അന്വേഷണങ്ങളിലാണ് എം.ആര്‍.രേണുകുമാറിന്റെ കവിതകള്‍ പിറവിയെടുക്കുന്നത്. കവി തന്റെ അടുത്തുനില്‍ക്കുന്ന ഒന്നില്‍നിന്ന് അതിവേഗതയില്‍ ഇല്ലാതാകുന്ന ഒരവസ്ഥയെ പങ്കിടുന്ന കാവ്യാനുഭവങ്ങള്‍ രേണുകുമാര്‍ കവിതയിലേക്കുള്ള പ്രധാനസൂചകങ്ങളാണ്. പേരില്ലാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ തന്റെ പരിചിതജീവിതത്തിലെ വാക്കുകളില്‍ നിന്നുണരുന്ന സൗന്ദര്യശാസ്ത്രബോധമാണ് രേണുകുമാറിന്റെ കവിതകള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. പെട്ടെന്ന് അലിഞ്ഞുതീരുന്നതും കാണാതെ പോകുന്നതുമായ അനുഭവലോകം എന്നു പറയുന്നത്, കവി നേരത്തെ കടന്നുപോയതോ അനുഭവിച്ചറിഞ്ഞതോ ആയ ഒന്നാണ്. അത്തരം ജീവിതാനുഭവങ്ങളോട് ചേര്‍ന്ന്, പ്രകൃത്യാനുഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉള്‍ക്കൊണ്ടാണ് രേണുകുമാറിന്റെ കവിതകള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ജലം, പൂവ്, കാറ്റ്, വെളിച്ചം, മഴ, തണുപ്പ് ഇവയുടെയെല്ലാം സ്പര്‍ശം കാവ്യാനുഭവങ്ങളുടെ പങ്കിടലില്‍ ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. ഈ കാവ്യാനുഭവങ്ങളുടെ പങ്കിടലിനും വിശകലത്തിനും ഇവയൊക്കെ അപഗ്രഥനസാമഗ്രികളായി വര്‍ത്തിക്കുന്നവയാണ്.

kothiyan

വളരെ പെട്ടെന്ന് മാഞ്ഞുപോകുന്ന ഒരു അവസ്ഥയെ ആടയാഭരണങ്ങള്‍ ഇല്ലാതെ അക്ഷര തിളക്കങ്ങളിലേക്ക് കവി അടയാളപ്പെടുത്തുന്നു. തന്റെ പരിചിത ജീവിതത്തില്‍ ദിവസേനയുണ്ടാക്കുന്ന വസ്തുക്കള്‍, ഉപകരണങ്ങള്‍, കാര്‍ഷികജീവിതം, പോയ്‌പ്പോകുന്ന വാക്കുകള്‍ തുടങ്ങിയവ വിലയുള്ള മ