Sunday, 28 November 2021

Election and Realities


Text Formatted

വോട്ടര്‍ എന്ന ഉപഭോക്താവ്

ഈ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ ഏറ്റവും പ്രചാരണം കൊടുക്കാന്‍ പോകുന്നത് ലൈഫ് മിഷന്‍ ഭവന പദ്ധതിക്കാണ്. ഈ പദ്ധതിയിലൂടെ കേരളത്തില്‍ ഇനിയൊരു ഭൂസമരം ഉണ്ടാകില്ല എന്ന് ഇടതുസര്‍ക്കാര്‍ ഉറപ്പിച്ചു എന്നതാണ് വസ്തുത

Image Full Width
Image Caption
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്​ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്​ പൊന്നാനിയിൽ സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനം. ജനാധിപത്യത്തില്‍ മുഖ്യപങ്കുള്ള രാഷ്ട്രീയപാര്‍ട്ടികളില്‍ ആഭ്യന്തരജനാധിപത്യം ഇല്ലെന്നത് പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ലേഖകന്‍ സ്ഥാപിക്കുന്നു
Text Formatted

കൊളോണിയല്‍ അധികാരത്തില്‍ നിന്നുമാറി സ്വതന്ത്ര രാഷ്ട്രമായ ഒരു സമൂഹത്തില്‍ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താനായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍ മാത്രമാണ് പാര്‍ലമെന്ററി ജനാധിപത്യം പടര്‍ന്ന് വികസിച്ചതും ഒരുപക്ഷെ ലോകത്തെ ഇതര ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കുപോലും മാതൃകയാക്കാവുന്ന രീതിയില്‍ പാര്‍ലമെന്റിനെ ഒരു സ്ഥാപനമാക്കി തീര്‍ക്കാനും കഴിഞ്ഞത് എന്നത് ഗൗരവമായ വസ്തുതയാണ്.

ഇന്ത്യന്‍ ജനാധിപത്യം സ്ഥാപനവല്‍ക്കരിച്ചതിനപ്പുറം പൗരജീവിതത്തെ നിയന്ത്രിക്കുന്ന സമാന്തര അധികാരത്തെയും പലപ്പോഴും പൗരനെ തന്നെ അപ്രസക്തമാക്കുന്ന രാഷ്ട്രീയാധികാരത്തെയും ചോദ്യം ചെയ്യാന്‍ പാകത്തില്‍ രൂപപ്പെട്ടില്ല എന്നത് വസ്തുതയാണ്

എന്നാല്‍ എഴുപതു വര്‍ഷം കൊണ്ട് ഒരു ജനാധിപത്യ സംവിധാനം ആര്‍ജിക്കേണ്ട സാമൂഹിക മാറ്റം നമ്മുടെ രാജ്യത്തുണ്ടായോ എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. എന്തുകൊണ്ട് ഇത്തരമൊരു ചോദ്യം നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതിന്റെ കാരണം നമ്മളൊരു ജനാധിപത്യ സമൂഹമായി മാറിയില്ല എന്നതുകൂടിയാണ്.

പീറ്റര്‍ ജാര്‍വിസ്(2008) ജനാധിപത്യമെന്നാല്‍ ഒരു ജീവിതകാലത്തോളം നിലനില്‍ക്കുന്ന പദ്ധതിയായി ചിത്രീകരിച്ചിട്ടുണ്ട്. ജാര്‍വിസിന്റെ നിരീക്ഷണത്തോട് വേണമെങ്കില്‍ വിയോജിക്കാനും കഴിയും. എന്നാല്‍ ആശയമെന്ന നിലക്കും ഭരണപദ്ധതി എന്ന നിലക്കും ജനാധിപത്യം പൗരജീവിതത്തെ മാറ്റിമറിക്കാന്‍ പ്രാപ്തമാണ്. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യം സ്ഥാപനവല്‍ക്കരിച്ചതിനപ്പുറം പൗരജീവിതത്തെ നിയന്ത്രിക്കുന്ന സമാന്തര അധികാരത്തെയും പലപ്പോഴും പൗരനെ തന്നെ അപ്രസക്തമാക്കുന്ന രാഷ്ട്രീയാധികാരത്തെയും ചോദ്യം ചെയ്യാന്‍ പാകത്തില്‍ രൂപപ്പെട്ടി