Sunday, 28 November 2021

Election and Realities


Text Formatted

വലതുപക്ഷത്തിന്റെ ആരാധകരായി മാറുന്ന
'ഇടതു' വിമര്‍ശകര്‍ 

യു.എ.പി.എ നിയമത്തോടും നവഉദാരതയോടുമുള്ള ഇടതുപക്ഷ സമീപനത്തിലെ വൈരുദ്ധ്യത്തെ തുറന്നു കാട്ടുന്ന ഇടതുവിമര്‍ശകര്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതിന്റെ പ്രഥമ പ്രയോക്താക്കളായ വലതുപക്ഷത്തിന്റെ ആരാധകരായി മാറുന്നതിലെ വിരോധാഭാസം ചര്‍ച്ച ചെയ്യപ്പെടുന്നു

Image Full Width
Image Caption
ഒരേസമയം കേരളരാഷ്ട്രീയത്തില്‍ മുമ്പ് കാണാത്ത വിധം ബിംബവല്‍ക്കരിക്കപ്പെടുകയും, അതേ തീവ്രതയോടെ തന്നെ എതിർക്കപ്പെടുകയും ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ / Photo: Pinarayi Vijayan, IG
Text Formatted

തെരഞ്ഞെടുപ്പ് എന്നത് പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ഒരു സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ​പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് ഒരു ഉല്‍സവവുമാണ്. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടുമെന്ന് പറയുന്നതുപോലെ, രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാത്തവരിലും തെരഞ്ഞെടുപ്പിന്റെ നാടകീയത താല്‍പര്യമുണര്‍ത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അനിശ്ചിതത്വങ്ങളും അവരിലും ആവേശമുണ്ടാക്കും. രാഷ്ട്രീയ കക്ഷികളും മുന്നണികളും എല്ലാം ഉള്‍പ്പെട്ട മല്‍സരമാണെങ്കിലും തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയത്തിന് പുറത്തുനില്‍ക്കുന്നവരും ഇടപെടും, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. ചിലര്‍ തെരഞ്ഞെടുപ്പ് തന്നെ ഒരു പ്രഹസനമാണെന്നും വ്യവസ്ഥയെ ഇതേ പോലെ നിലനിര്‍ത്താനുളള പരിപാടിയാണെന്നും പറഞ്ഞ് അതിനെ വിമര്‍ശിക്കുകയും ചെയ്യും. അങ്ങനെ ആരും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാറില്ലെന്ന് പൊതുവായി പറയാം.

കേരളത്തിന്റെ കക്ഷിരാഷ്ട്രീയ പോരാട്ടമെന്നത് രണ്ട് മുന്നണികള്‍ തമ്മിലുള്ള മല്‍സരമാണ്. മൂന്നാമതൊരാള്‍ ശക്തമായി രംഗത്തുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ കാണുന്ന ഒരു വ്യത്യാസം തുടര്‍ഭരണ സാധ്യത എല്‍.ഡി.എഫ് നിലനിര്‍ത്തുന്നു എന്നതാണ്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ മേല്‍ക്കൈയ്ക്ക് ശേഷവും ഇടതുപക്ഷത്തിന് മുന്‍കൈ നിലനിര്‍ത്താന്‍ പറ്റുന്നുവെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇത് കേരളത്തില്‍ അങ്ങനെ പതിവുള്ള സംഗതിയല്ല. ഈ ആത്മവിശ്വാസത്തില്‍ നിന്നാവണം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി എട്ട് മന്ത്രിമാരെയും പകുതിയോളം എം.എല്‍.എമാരെയും മാറ്റ