Thursday, 21 October 2021

Election and Realities


Text Formatted

തല മൊട്ടയടിക്കുന്ന പെണ്‍പ്രതിസന്ധികള്‍

നിയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പത്ത് ശതമാനം പോലും വനിതാ പ്രാതിനിധ്യമില്ല

Image Full Width
Image Caption
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്, സ്ത്രീകളെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍ വെച്ച് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തപ്പോള്‍
Text Formatted

സ്വന്തമായി സ്വത്തുണ്ടായിരുന്ന സ്ത്രീകള്‍ക്കും വിദ്യാഭ്യാസമുണ്ടായിരുന്ന സ്ത്രീകള്‍ക്കും സമൂഹത്തില്‍ ഉയര്‍ന്ന നിലകളിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും മാത്രമാണ് 17, 18 നൂറ്റാണ്ടുകളില്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ടായിരുന്നത്. അതും ലോകത്ത് ചുരുക്കം ചിലയിടങ്ങളില്‍ മാത്രവും. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തി പ്രാപിച്ചെങ്കിലും എല്ലാ സ്ത്രീകള്‍ക്കും വോട്ടവകാശം കിട്ടാനും അത് സ്ഥിരമാകാനും വീണ്ടും സമയമെടുത്തു. ഇന്ത്യയില്‍ 1917 ലാണ് സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത്. 1919 ലാണ് പരിമിതമായ നിലയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കപ്പെട്ടത്. 2015ല്‍ മാത്രമാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. അതായത് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിനു തന്നെ ഒരു നീണ്ടകാലം വേണ്ടിവന്നു. ഈ നീണ്ടകാലത്തിനിടയില്‍ രാഷ്ട്രീയമണ്ഡലത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചു വന്നിട്ടുണ്ടെങ്കിലും അത് ഇപ്പോഴും പുരുഷന്മാരുടെ തീരുമാനങ്ങളാലും പ്രവൃത്തികളാലും രൂപപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഇടമാണ്. നാമമാത്രമായ പ്രാതിനിധ്യവും ഇടപെടലും മാത്രമാണ് സ്ത്രീകള്‍ക്ക് ഈ ഇടത്തില്‍ സാധ്യമായിട്ടുള്ളത്.

രാഷ്ട്രീയം തങ്ങളുടെ കൂടി വിഷയമാണെന്ന് കരുതി സ്വയം തെരഞ്ഞെടുക്കലുകള്‍ നടത്തിയും രാഷ്ട്രീയത്തിലിടപെട്ടും മുന്‍പോട്ട് വരുന്ന സ്ത്രീകള്‍ കുറവാണ്. പുരുഷന്മാരെപ്പോലെ ഒരു തൊഴിലായോ തന്റെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകമായോ രാഷ്ട്രീയത്തെ കാണാന്‍ സ്ത്രീക്ക് ഇനിയും കഴിഞ്ഞിട്ടില്ല

സ്ത്രീകളുടെ രാഷ്ട്രീയം ആരുടെ രാഷ്ട്രീയമാണ് എന്ന സുപ്രധാനമായ ചോദ്യം നേരിട്ടു കൊണ്ടു മാത്രമേ രാഷ്ട്രീയ മണ്ഡലത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കാന്‍ കഴിയൂ. പുരുഷന്മാര്‍ കൂടിയിരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുറം ലോകത്തിന്റെ സാധ്യതകളില്‍ നിന്ന് അകറ