Saturday, 27 November 2021

Election and Realities


Text Formatted

ക്വാറി മൂലധനം തുരന്നെടുക്കുന്ന കേരളം- 3

സിവിൽ അല്ലാത്ത സമൂഹം?
ക്വാറിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും

Image Full Width
Text Formatted

പള്ളിച്ചലിലെ ക്വാറി അനുകൂലികള്‍

മൂക്കുന്നിമല സംരക്ഷണ സമിതി (എം.എസ്.എസ്) യുടെ ആഖ്യാനങ്ങളില്‍, ക്വാറിയെ പിന്തുണക്കുന്ന പ്രദേശവാസികള്‍ ക്വാറി മൂലധനത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ഭീഷണി മുഴക്കുന്ന, ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന, അവരുടെ വാടക ഗുണ്ടകളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മദ്യവും മയക്കുമരുന്നും നല്‍കി യുവതയെ വഴിതെറ്റിക്കുകയാണെന്നും, ക്വാറി മൂലധനത്തെ വിമര്‍ശിക്കുന്നവരെ റോഡുകളിലും ഗ്രാമസഭകളിലും തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയും, ഇവര്‍ക്കു നേരെ ആഭാസവാക്കുകള്‍ ചൊരിയാറുമുണ്ടെന്ന ആരോപണവും ഇവര്‍ക്കെതിരെയുണ്ട്. എന്നാല്‍ ഈ വിഭാഗം ആളുകള്‍ എല്ലാവരേയും- എന്തിനേറെ, ക്വാറിയെ പിന്തുണക്കുന്ന പ്രധാനികളെ പോലും- പ്രതിനിധീകരിക്കുന്നില്ലെന്ന കൃത്യമായ തിരിച്ചറിവ് എം.എസ്.എസ്സിനുണ്ട്. പാവപ്പെട്ട പ്രദേശവാസികള്‍ മാത്രമല്ല, എം.എസ്.എസ്സിനെ ആദ്യ കാലങ്ങളില്‍ പിന്തുണച്ച സമ്പന്ന വിഭാഗത്തില്‍ പെട്ടവരും കമ്പനികള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന് അവര്‍ക്കറിയാം. തങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് കമ്പനി ഉറപ്പു വരുത്തുന്ന "ക്വാറി ക്ഷേമം' വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ക്ക്​ ലഭിക്കുന്നുണ്ടെന്നും, ഇത് അവരെ കമ്പനിക്ക് എത്രത്തോളം ആവശ്യമുണ്ട് എന്നതിനേയും, അവരുടെ സാമൂഹിക ഔന്നത്യത്തേയും രാഷ്ട്രീയ സ്വാധീനത്തേയും ആശ്രയിച്ചിരിക്കുമെന്ന വസ്തുതയും ഇവര്‍ അംഗീകരിക്കുന്നു. 

 നാടാര്‍മാരുടേയും ദളിതരുടേയും അഭിവൃദ്ധിയില്‍ അസൂയ തോന്നിയ സവര്‍ണ ജാതിക്കാരുടെ പ്രതിലോമ കൂട്ടായ്മയാണ് എം.എസ്.എസ് എന്ന അഭിപ്രായം ക്വാറി അനുകൂലികള്‍ക്കിടയില്‍ പ്രബലമാണ്

ക്വാറി അനുകൂലികളില്‍ പെട്ട ദരിദ്രരുടെ തന്ത്രങ്ങളെക്കുറിച്ച് ധാരണ ലഭിക്കാന്‍, 1990-കളുടെ അവസാനത്തിനു ശേഷം കേരളത്തില്‍ വ്യക്ത്യാധിഷ്ഠ ക്ഷേമത്തിന്റെ വളര്‍ച്ചക്കൊപ്പം ഉയര്‍ന്നു വന്ന പുതിയ നവഉദാര വിഷയിത്വങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്. തദ്ദേശഭരണ ഇടങ്ങളിലെ ആനുകൂല്യ അന്വേഷകരെ കൈകാര്യം ചെയ്യേണ്ട ഭാരിച്ച ഉത്തരവാദിത്തം കുടുംബശ്രീ സ്വയം സഹായ സംഘത്തിന്റെ നേതാക്കള്‍ക്കായിരുന്നു: ആനുകൂല്യ അന്വേഷകര്‍ തിരിച്ചടവില്‍ അച്ചടക്കം പാലിച്ചിരുന്നു. പലിശ നിരക്ക് വളരെ കുറവായതു കൊണ്ട് ഇത് എളുപ്പമായിരുന്നു. എന്നാല്‍ പലപ്പോഴും സ്വയം സഹായ സംഘാംഗങ്ങള്‍ ചെയ്യേണ്ട അനുബന്ധ ജോലികള്‍ (