Tuesday, 19 October 2021

Cinema and Life in Malabar


Text Formatted

ഓലടാക്കീസിലെ ബെഞ്ചുക്ലാസ്​

ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതോടെ, സിനിമക്കു മുമ്പെയുള്ള കാതരയായ അനുഷ്ഠാനങ്ങളൊക്കെ കടംകഥ പോലെയായി.

Image Full Width
Image Caption
മൂവി ക്യാമറയുടെ ഉപയോഗം പ്രദര്‍ശിപ്പിക്കാന്‍ Workers Leaving the Lumiere Factory (1895) എന്ന പേരില്‍ ലൂമിയര്‍ സഹോദരന്മാര്‍ നിര്‍മ്മിച്ച ആദ്യത്തെ ചലച്ചിത്രത്തിലെ രംഗം / Photo: Wikimedia Commons
Text Formatted

നാല്​: സിന്ദൂരച്ചെപ്പിന്റെ ഓര്‍മ 

വേങ്ങര വിനോദ് ടാക്കീസില്‍ മധുവിന്റെ സിന്ദൂരച്ചെപ്പ് വന്നു. സംവിധാനവും മധു തന്നെ. മധുവിന്റെ ആദ്യ സംവിധാനം കൂടിയാണെന്നാണ് ഓര്‍മ. സിനിമ വന്നയുടനെ അതിലെ പാട്ടുകളും ഹിറ്റായിരുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ദേവരാജന്റെ സംഗീതം ചേര്‍ന്ന മനോഹര മെലഡികള്‍. യൂസഫലി തന്നെ സംവിധാനം ചെയ്ത മരം പോലുള്ള സിനിമകള്‍ മറക്കാതിരുന്നതിന്റെ മുഖ്യ കാരണം അതിലെ പാട്ടുകളാണെന്നും പറയാം. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും മുഖ്യധാരാ സാമൂഹ്യ -സമുദായിക ചട്ടക്കൂടുകള്‍ക്കെതിരെയുള്ള ശക്തമായ വിമര്‍ശനവുമുണ്ട്. സിന്ദൂരചെപ്പിലെ ഓമലാളെക്കണ്ടൂ ഞാന്‍..., തമ്പ്രാന്‍ തൊടുത്തത് മലരമ്പ്..., പൊന്നില്‍ കുളിച്ച രാത്രി... പോലുള്ള പാട്ടുകള്‍ ഒരുപക്ഷെ, സിന്ദൂരച്ചെപ്പിലെ കഥയെ അതിശയിക്കുന്നു എന്ന് അതു കണ്ടവര്‍ക്കറിയാം.

ഇപ്പോഴും ഓര്‍ക്കുന്നു, നല്ല മഴക്കാലമായിരുന്നു അത്.
തിരിമുറിയാ പെയ്യുന്ന മഴ.
ആള്‍ക്കിഷ്ടമുള്ള നായകന്‍ ആല്ലെങ്കിലും, അമ്മാവന്റെ മകന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നു. അങ്ങേരെ സംബന്ധിച്ച് സിനിമ കാണുക എന്നതുമാത്രമായിരുന്നു ഹരം. വേങ്ങര ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം. അക്കാലത്ത്, സിനിമാ ഭ്രാന്തന്മാരായിട്ടുള്ള ചിലര്‍ സഹപാഠികള്‍ ഉണ്ട്. രണ്ടുമണിക്ക് ബെല്ലടിച്ചാല്‍ ടീച്ചര്‍ വന്നു അറ്റന്‍ഡന്‍സ് എടുക്കും. വിനോദ് ടാക്കീസും ഹൈസ്‌കൂളും ഒരേ മതിലിന് അപ്പുറവുമിപ്പുറവുമാണ്. ക്ലാസ്സിലെ പിന്‍ജനല്‍ എന്നും തുറന്നുകിടന്നു. ഒരു ജനല്‍ സ്വമേധയാ ഒടിഞ്ഞു തൂങ്ങിക്കിടപ്പാണ്. ഹാജര്‍ എടുത്തു അടുത്ത അധ്യാപിക/പകന്‍ ക്ലാസില്‍ കയറും മുന്‍പെ സിനിമാ ഭ്രാന്തന്മാര്‍ ജനല്‍വഴി ചാടും. അന്ന് ഉച്ചയ്ക്ക് രണ്ടര മണിക്കാണ് മാറ്റിനി. ഞങ്ങളുടെ ക്ലാസ്സില്‍, കഥകളില്‍ ഒക്കെ വായിച്ചു കേട്ടമാതിരിയുള്ള കൊമേഡിയന്‍- വില്ലന്‍ ഉണ്ട്, റഹീം. എന്തിന് അധ്യാപകരെ പേടിച്ചു ജീവിക്കണം എന്നാണ് അവന്റെ തത്വശാസ്ത്രം. ഭൂമിയില്‍ ഒരു ജീവിയെയും അവന്‍ പേടിച്ചതായി ഞങ്ങള്‍ക്കാര്